Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ–കൊറേഗാവ്​ കേസിൽ...

ഭീമ–കൊറേഗാവ്​ കേസിൽ വരവരറാവുവിന്​ ആറ്​ മാസം ജാമ്യം

text_fields
bookmark_border
Varavara Rao
cancel

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ രണ്ടര വർഷമായി തടവിൽ കഴിയുന്ന തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വുവിന്​ ജാമ്യം. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ആറ്​ മാസത്തേക്ക്​ ബോംെ​ബ ഹൈ​കോ​ട​തി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്. ഷി​ൻ​ഡെ, മ​നീ​ഷ്​ പി​താ​ലെ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ്​ കേസ്​ കൈകാര്യം ചെയ്യുന്ന പ്രത്യേക എൻ.െഎ.എ കോടതി പരിധിയിൽ തന്നെ കഴിയണം. കേസിൽ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാനും കോടതി നിർദേശിച്ചു. ആശുപത്രിയിൽ കഴിയുന്ന റാവുവിനെ മോശമായ ആരോഗ്യാവസ്​ഥയിൽ ജയിലിലേക്ക്​ തിരിച്ചയക്കുന്നത് ഉചിതമല്ലെന്നും ഉപാധികളോടെ ജാമ്യം നൽകുന്നതാണ്​ അഭികാമ്യമെന്നും കോടതി പറഞ്ഞു. ​

റാവുവിന്‍റെ ജാമ്യാേപേക്ഷയിലും ആ​രോ​ഗ്യ​വാ​നാ​യി ജീ​വി​ക്കാ​നു​ള്ള റാ​വു​വി‍െൻറ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ദ്ദേ​ഹ​ത്തി‍െൻറ ഭാ​ര്യ പി. ​ഹേ​മ​ല​ത ന​ൽ​കി​യ ഹ​ര​ജി​യി​ലും ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ്​ വാ​ദ​പ്ര​തി​വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റാ​വു സു​ഖം പ്രാ​പി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ച​തു​​പോ​ലെ മ​റ​വി രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ നിലവിൽ കോടതി ഉത്തരവ്​ പ്രകാരം റാവുവിനെ ചികിത്​സിക്കുന്ന നാ​നാ​വ​തി ആ​ശു​പ​ത്രി അവസാനമായി കോ​ട​തി​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മ​റ​വി രോ​ഗ​ത്തെ​ക്കു​റി​ച്ച്​ വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ തീ​ർ​ത്ത്​ പ​റ​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി. ഇൗ ​റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ച്​ വ​ര​വ​ര​റാ​വു​വി​നെ ത​ലോ​ജ ജ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കോ ജെ.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​സ​ൺ വാ​ർ​ഡി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നാ​യിരുന്നു​ എ​ൻ.െ​എ.​എ​യു​ടെ വാ​ദം.

മ​റ​വി​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്ന്​ നേ​ര​ത്തേ ജെ.​ജെ, സെൻറ്​ ജോ​ർ​ജ്​ ആ​ശു​പ​ത്രി​ക​ൾ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യാ​ൽ റാ​വു​വി‍െൻറ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും വ​ഷ​ളാ​കു​മെ​ന്നും ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ ജാ​മ്യം ന​ൽ​കി വീ​ട്ടി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ റാ​വു​വി‍െൻറ അ​ഭി​ഭാ​ഷ​ക​രാ​യ ആ​ന​ന്ദ്​ ഗ്രോ​വ​റും, ഇ​ന്ദി​ര ജ​യ്സി​ങ്ങും വാ​ദി​ച്ച​ത്. ജ​യി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ്​ റാ​വു​വി‍െൻറ നി​ല വ​ഷ​ളാ​യ​തെ​ന്നും അ​വ​ർ ഒാ​ർ​മ​പ്പെ​ടു​ത്തി. തലോജ ജയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ പരിമിതമാണെന്ന്​ ഇവരുടെ വാദം കോടതി അംഗീകരിച്ചു.

വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കി​ടെ റാ​വു​വി‍െൻറ പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും മാ​നി​ക്ക​ണ​മെ​ന്ന്​ പ​ല​കു​റി കോ​ട​തി എൻ.െഎ.എയെ ഒാ​ർ​മ​പ്പെ​ടു​ത്തി​യി​രു​ന്നു. 80 കാരന്‍റെ ജീവിത നിലവാരമെന്തെന്നും കോടതി എൻ.െഎ.എയോട്​ ചോദിക്കുകയുണ്ടായി. 2018 ആഗസ്​റ്റ്​ 28 നാണ്​ ഭീമ കൊറേഗാവ്​ കേസിൽ വരവരറാവു അറസ്​റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varavarao
News Summary - Poet and activist Varavarao got bail
Next Story