പോക്സോ കേസുകളിൽ ഇനി വധശിക്ഷ നൽകാൻ വ്യവസ്ഥ
text_fieldsന്യൂഡൽഹി: കുട്ടികളോട് കടുത്ത ലൈംഗിക അതിക്രമം കാണിക്കുന്നവർക്ക് വധശിക്ഷ നൽകാ ൻ വ്യവസ്ഥചെയ്ത് പോക്സോ നിയമത്തിൽ ഭേദഗതി. 18ൽ താഴെയുള്ളവരെ ലൈംഗികമായി ദുരുപ യോഗിക്കുന്നവർക്കുള്ള ശിക്ഷ കടുത്തതാക്കാൻ വിവിധ നിയമഭേദഗതികൾ പാർലമെൻറിൽ ക ൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിടുന്ന നിയമമാണ് പോക്സോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഇൗ നിയമത്തിലെ 4,5,6,9,14,15,42 വകുപ്പകളാണ് ഭേദഗതിചെയ്യുന്നത്. ബാലലൈംഗിക കുറ്റകൃത്യങ്ങൾ രാജ്യത്ത് പെരുകുന്ന പശ്ചാത്തലത്തിലാണ് നിയമഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു.
കുട്ടികൾക്ക് വേഗത്തിൽ ലൈംഗിക വളർച്ചയുണ്ടാക്കാൻ ഹോർമോൺ കുത്തിവെക്കുന്നവർക്കും രാസപദാർഥങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ഉറപ്പു വരുത്തും. പ്രകൃതി ദുരന്ത വേളകളിൽ കുട്ടികളോട് മോശമായി പെരുമാറുന്നവർക്കെതിരെയും കർക്കശ നടപടി വ്യവസ്ഥചെയ്തു.
കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചിത്രീകരണങ്ങൾ നടത്തുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അത്തരം വിഡിയോകൾ കൈവശം വെക്കുന്നവർക്കും കടുത്ത പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥചെയ്തു.
2012ലാണ് പോക്സോ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിൽ കുറഞ്ഞ ശിക്ഷ ഏഴു വർഷവും ഏറ്റവും കൂടിയത് ജീവപര്യന്തവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
