Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂടൂബിലൂടെ പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ.ശ്രീലേഖക്കെതിരെ പോക്സോ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: യൂടുബിലൂടെ പീഡന കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ.ശ്രീലേഖക്കതിരെ പോക്സോ കേസ്. മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ നൽകിയ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 കോടതിയാണ് മ്യൂസിയം പൊലീസിന് കേസെടുക്കാൻ നിർദേശം നൽകിയത്.
സസ്നേഹം ശ്രീലേഖ എന്ന യൂടൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ നിരവധി ഇരകളുടെ പേര് ശ്രീലേഖ വെളിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. കോടതി നിർദേശ പ്രകാരം പൊലീസ് ശ്രീലേഖക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

