Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിജ് ഭൂഷൺ...

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പോക്‌സോ കേസ്: കോടതി ഉത്തരവ് ജനുവരി 11ലേക്ക് മാറ്റി

text_fields
bookmark_border
Brij Bhushan sharan singh
cancel

ന്യൂ​ഡ​ൽ​ഹി: റെ​സി​ലി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ന്റും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഗു​സ്തി​താ​രം ന​ൽ​കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് ജ​നു​വ​രി 11ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഛവി ​ക​പൂ​ർ ഉ​ത്ത​ര​വ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​സ് മാ​റ്റി​വെ​ച്ച​ത്.

ആ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ന്ന ഇ​ൻ-​ചേം​ബ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഗു​സ്തി​താ​രം ഡ​ൽ​ഹി പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​യാ​ണെ​ന്നും കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​തു​ൽ ശ്രീ​വാ​സ്ത​വ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പൊ​ലീ​സ് ജൂ​ൺ 15 നാ​ണ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ​രാ​തി ​തെ​റ്റാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്ന് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ആ​റ് വ​നി​താ ഗു​സ്തി​ക്കാ​ർ ന​ൽ​കി​യ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ കേ​സി​ൽ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ഡ​ൽ​ഹി പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesBrij Bhushan Sharan Singh
News Summary - POCSO case against Brij Bhushan Singh: Court order adjourned to January 11
Next Story