Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ങ്ക് വാ​യ്പ...

ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് ക​ഥ​യു​മാ​യി  ര​വി സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െൻറ നോ​വ​ല്‍

text_fields
bookmark_border
ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് ക​ഥ​യു​മാ​യി  ര​വി സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െൻറ നോ​വ​ല്‍
cancel

മും​ബൈ: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ബാ​ങ്ക് വാ​യ്പ കൊ​ള്ള​യു​ടെ പ്ര​വ​ച​നം​പോ​ലെ ര​വി സു​ബ്ര​ഹ്മ​ണ്യ​ത്തി​​െൻറ ക്രൈം​ത്രി​ല്ല​ര്‍ നോ​വ​ല്‍ ‘ഇ​ന്‍ ദ ​നെ​യിം ഓ​ഫ് ഗോ​ഡ്’. പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്കി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ക​ഥ​യി​ല്‍ മാ​ത്ര​മ​ല്ല, ക​ഥാ​പാ​ത്ര​ത്തി​ലും സാ​മ്യ​മു​ണ്ട്. ‘നീ​ര​വ് ചോ​ക്സി’ എ​ന്ന പ്ര​മു​ഖ വ​ജ്ര​വ്യാ​പാ​രി​യാ​ണ് നോ​വ​ലി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം. നീ​ര​വ് മോ​ദി​യു​ടെ അ​മ്മ​യു​ടെ കു​ടും​ബ​പേ​രാ​ണ് ചോ​ക്സി. 

യ​ഥാ​ര്‍ഥ സം​ഭ​വ​ത്തി​ല്‍ നീ​ര​വ് മോ​ദി​യു​ടെ കൂ​ട്ടു​പ്ര​തി​യാ​യ അ​മ്മാ​വ​​​െൻറ പേ​ര് മെ​ഹു​ല്‍ ചോ​ക്​​സി എ​ന്നാ​ണ്. എ​ട്ടു മാ​സം മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ പു​സ്ത​കം പി.​എ​ൻ.​ബി ത​ട്ടി​പ്പോ​ടെ ച​ര്‍ച്ച​യാ​യി. വാ​യ​ന​ക്കാ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​മ്യം ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ, പു​സ്ത​ക​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റി. ‘ആ​മ​സോ​ണി’​ല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ പു​സ്ത​ക​മാ​ണി​ത്. എ​ല്ലാം യാ​ദൃ​ച്ഛി​ക​മെ​ന്നാ​ണ് മു​ന്‍ ബാ​ങ്ക​ര്‍ കൂ​ടി​യാ​യ ര​വി സു​ബ്ര​ഹ്മ​ണ്യം വാ​യ​ന​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്കു​ള്ള മ​റു​പ​ടി​യി​ല്‍ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirav ModiPNB ScamRAVI SUBRAMANIAN
News Summary - PNB SCAM: HERE'S HOW NIRAV MODI HELPED WRITER RAVI SUBRAMANIAN- India news
Next Story