Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതട്ടിപ്പ്​ തുക​ 11,400...

തട്ടിപ്പ്​ തുക​ 11,400 കോടിയല്ല, 12,723 കോടി -പി.എൻ.ബി

text_fields
bookmark_border
തട്ടിപ്പ്​ തുക​ 11,400 കോടിയല്ല, 12,723 കോടി -പി.എൻ.ബി
cancel

ന്യൂഡൽഹി: പഞ്ചാബ്​ നാഷനൽ ബാങ്കി​​െൻറ പുതിയ കണക്കനുസരിച്ച്​ തട്ടിപ്പ്​ തുകയിൽ വർധന. 11,400 കോടിയുടെ വെട്ടിപ്പാണ്​ നടന്ന​െതന്ന പഴയ കണക്ക്​ ബാങ്ക്​ തിരുത്തി. ചൊവ്വാഴ്​ച സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ സമർപ്പിച്ച രേഖകൾ പ്രകാരം 1323 കോടിയുടെ കൂടി ക്രമക്കേട്​ നടന്നതായാണ്​ ബാങ്ക്​ വെളിപ്പെടുത്തുന്നത്​. ഇതോടെ ആകെ തട്ടിപ്പ്​ തുക 12,723 കോടിയുടേതായി. വജ്രവ്യാപാരി നീരവ്​ മോദിയും അമ്മാവൻ മെഹുൽ ചോക്​സിയും ചേർന്ന്​ 11,400 കോടിയുടെ വെട്ടിപ്പ്​ നടത്തിയെന്നാണ്​ ഫെബ്രുവരി 14ന്​ ബാങ്ക്​ നടത്തിയ ആദ്യ വെളിപ്പെടുത്തൽ.  മുംബൈയിലെ ബ്രാഡിഹൗസ്​ ശാഖയിൽ നിന്ന്​ ഉദ്യോഗസ്​ഥ ഒത്താശയോടെ ജാമ്യപത്രം സംഘടിപ്പിച്ച്​ വിദേശ ബാങ്കുകളിൽ നിന്ന്​ ഹ്രസ്വകാല വായ്​പയെടുത്താണ്​ ഇവർ വൻതുക ബാങ്കിനെ കബളിപ്പിച്ചത്​. വിദേശ ബാങ്കുകൾ നടത്തിയ സൂക്ഷ്​മപരിശോധനയിൽ​ കൂടുതൽ ജാമ്യപത്രങ്ങൾ കണ്ടെത്തിയെന്നും ഇ​േതതുടർന്നാണ്​ തട്ടിപ്പ്​ തുക ഉയർന്നതെന്നും ബാങ്ക്​ അറിയിച്ചു. 

ഇൗ വാർത്ത പുറത്തുവന്നതിനുപിന്നാലെ പി.എൻ.ബി ഒാഹരിവില 12 ശതമാനം കൂപ്പുകുത്തി. ബോംബെ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ ഒരു ഘട്ടത്തിൽ 14 ശതമാനം വിലയിടിഞ്ഞ്​ കഴിഞ്ഞവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 96.10ൽ എത്തിയശേഷമാണ്​ 98.35ലേക്കുയർന്ന്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ ഒാഹരിവിപണിയിൽ 12.18 ശതമാനം വിലയിടിഞ്ഞ്​ 98.35ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ നാല്​ ദിവസങ്ങളിലായി 4547 കോടിയുടെ നഷ്​ടമാണ്​ ബാങ്ക്​ ഒാഹരികൾക്കുണ്ടായത്​.  തട്ടിപ്പ്​ പുറത്തുവന്നതുമുതൽ പി.എൻ.ബി ഒാഹരികളിൽ 40 ശതമാനം വിലയിടിവുണ്ടായതായാണ്​ കണക്ക്​.

അതിനിടെ, നീരവ്​ മോദി സ്​ഥാപിച്ച ഫയർസ്​റ്റാർ ഡയമണ്ട്​ എന്ന കമ്പനി ന്യൂയോർക്കിലെ കോടതിയിൽ പാപ്പർ ഹരജി നൽകിയതായി റോയി​േട്ടഴ്​സ്​ വാർത്തഏജൻസി റിപ്പോർട്ട്​ ചെയ്​തു. 650 കോടിയുടെ ആസ്​തിയാണ്​ കമ്പനി രേഖകളിൽ കാണിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSEmalayalam newsNeerav ModiPNB Scam
News Summary - PNB Scam Amount May Go Up by Rs 1,300 Crore: Bank's Late Night Message to BSE-iIndia news
Next Story