മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിെൻറ മുംബൈ ശാഖയിൽ നടന്ന തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ പ്രതിയെന്ന് കരുതുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തി. നീരവ് മോദിയുമായി ബന്ധപ്പെട്ട 12 സ്ഥാപനങ്ങളിലും മുംബൈയിെല കല ഘോദയിലെ ഒാഫീസിലുമാണ് പരിശോധന നടന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നീരവിെനതിരെ കേസെടുത്തു.
നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി ജല്വേഴ്സുകളുടെ വ്യാപാരത്തെ കുറിച്ച് സി.ബി.െഎക്കും എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റിനും പുറമെ സെക്യൂരിറ്റിസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ (സെബി)യും അന്വേഷിക്കും. അതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദി ഇന്ത്യ വിട്ടതായും റിപ്പോർട്ടുകളുണ്ട്. കേസെടുക്കുന്നതിന് തൊട്ടുമുമ്പാണ് നീരവ് ഇന്ത്യ വിട്ടത്. സ്വിറ്റ്സർലാൻറിലേക്കാണ് നീരവ് മോദി രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.
11,360 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റർ ഒാഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരൻറി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. എന്നാൽ, ഇൗ തുക ബാങ്കിെൻറ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരൻറി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്.
പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തയിടെ നീരവിെൻറ കമ്പനി വീണ്ടും ബാങ്ക് ഗാരൻറിക്കായി പി.എൻ.ബിയെ സമീപിച്ചതോെടയാണ് ആദ്യ തട്ടിപ്പ് പുറത്തായത്. കുറച്ചുകാലം മുമ്പ് കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിെൻറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടും ഇത്തരത്തിലായിരുന്നു. അന്ന് ബാങ്കിെൻറ ഒരു ഡയറക്ടർതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പി.എൻ.ബി തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ സി.ബി.െഎ വിശദ പരിശോധനക്കാണ് മുതിരുന്നത്.
അതിനിടെ, 5000 കോടി രൂപ ആറുമാസത്തിനകം തിരിച്ചടക്കാമെന്നു നീരവ് മോദി ബാങ്കുകളെ രേഖാമൂലം അറിയിച്ചതായി റിപ്പോർട്ടുണ്ട്. 11, 360 കോടിയുടെ പി.എൻ. ബി കുംഭകോണം ഉലച്ചതു 30 ഓളം ബാങ്കുകളെയാണ്.