Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദിയുടെ 523...

നീരവ്​ മോദിയുടെ 523 കോടിയുടെ സ്വത്തുക്കൾ  ജപ്​തി ചെയ്​തു

text_fields
bookmark_border
Neerav-modi-property
cancel

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന്​ കോടികൾ തട്ടിപ്പ്​ നടത്തി വ​ിദേശത്തേക്ക്​ കടന്ന നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. കള്ളപണം തടയുന്നതിനുള്ള നിയമപ്രകാരമാണ്​ ഇ.ഡി നീരവി​​​െൻറ സ്വത്തുക്കൾ ജപ്​തി ചെയ്​തത്​. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ലാറ്റും 15.45 കോടിയുടെ മുംബൈ വോറോലി മേഖലയിലെ ഫ്ലാറ്റും ഇ.ഡി ജപ്​ത്​ ചെയ്​ത വസ്​തുവകകളിൽ ഉൾപ്പെടുന്നു.

ആകെ നീരവ്​ മോദിയുടെ ഉടമസ്ഥതയുള്ള 21 കെട്ടിടങ്ങളും ഇ.ഡി ജപ്​തി ചെയ്​തിട്ടുണ്ട്​. ആറ്​ വീടുകൾ, 10 ഒാഫീസ്​ കെട്ടിടങ്ങൾ, പൂനെയിലെ ഫ്ലാറ്റ്​, സോളാർ പവർ പ്ലാൻറ്​, അലിബാഗിലെ ഫാം ഹൗസ്​, 135 ഏക്കർ ഭൂമി എന്നിവയെല്ലാം ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്​. 

ഇ.ഡി ഏറ്റെടുത്ത ഫാം ഹൗസിന്​ ഏകദേശം 42.70 കോടി രൂപ  മതിപ്പ്​ വില വരും. 53 ഏക്കർ സോളാർ പവർ പ്ലാൻറിന്​ 70 കോടിയും ഒാഫീസ്​ കെട്ടിടങ്ങൾക്ക്​ 80 കോടിയും മൂല്യം വരും. ഇതോടെ ഇ.ഡി ഏറ്റെടുത്ത നീരവ്​ മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 6,393 ​േകാടിയായി. നേരത്തെ നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകൾ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്തിരുന്നു.

അതേ സമയം, നീരവ്​ മോദി ഭാര്യ അമി, മോദിയുടെ അമ്മാവൻ മെഹുൽ ചോക്​സി എന്നിവരോടെ ഹാജരാവാൻ ആവശ്യപ്പെട്ട്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. ഫെബ്രുവരി 26നാണ്​ ഹാജരാവാനാണ്​ ഇ.ഡി നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEDNeerav ModiPNB Fraud
News Summary - PNB fraud: ED attaches 21 properties, including penthouse, land worth Rs 523cr of Nirav Modi group-India news
Next Story