ആൾക്കൂട്ടം കൊലപ്പെടുത്തുമെന്ന് ഭയം: ഇന്ത്യയിലെത്താനാവില്ലെന്ന് മെഹുൽ ചോക്സി
text_fieldsന്യൂഡൽഹി: ആൾക്കൂട്ടം കൊലപ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യയിലെത്താനാവില്ലെന്ന് പി.എൻ.ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സി. ആൾക്കൂട്ടം കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഇതിനാൽ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി സി.ബി.െഎ ജഡ്ജിക്കെഴുതിയ കത്തിൽ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ചോക്സി കത്തിൽ പറയുന്നുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണ എജൻസികളുടെ ചോദ്യങ്ങൾക്ക് കൃതമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്കെതിരായും തനിക്കെതിരായുമുള്ള കേസുകൾ വ്യത്യസ്തമാണ്. തെൻറ മുഴുവൻ സ്വത്തുക്കളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വിവരവും ചോക്സി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം, ചോക്സിയുടെ കേസ് പരിഗണിക്കുന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 11ലേക്ക് മാറ്റി. നീരവ്മോദിക്കും അദ്ദേഹത്തിെൻറ അമ്മാവനുമായ ചോക്സിയും 13,400 കോടിയുടെ തട്ടിപ്പ് പി.എൻ.ബി ബാങ്കിൽ നടത്തിയെന്നാണ് സി.ബി.െഎ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
