Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതട്ടിപ്പ്​ യു.പി.എ...

തട്ടിപ്പ്​ യു.പി.എ കാലത്ത്​, കോൺഗ്രസ്​ നുണ പറയുന്നു- നിർമല സീതാരാമൻ

text_fields
bookmark_border
തട്ടിപ്പ്​ യു.പി.എ കാലത്ത്​, കോൺഗ്രസ്​ നുണ പറയുന്നു- നിർമല സീതാരാമൻ
cancel

ന്യൂഡൽഹി: പി.എൻ.ബി  വായ്​പ കുംഭകോണത്തിൽ കോൺഗ്രസ് നടത്തുന്നത്​ ​നുണപ്രചാരണമാണെന്ന്​ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നീരവ്​ മോദി തട്ടിപ്പ്​ നടത്തിയത്​ യു.പി.എ ഭരണകാലത്താ​െണന്ന്​ അവർ ആരോപിച്ചു. 

നീരവ്​ മോദിയുമായി പി.എൻ.ബി ധാരണപത്രത്തിലെത്തിയത്​ 2017ലാണെന്നും നരേന്ദ്ര മോദിയുടെ ഭരണം ഇതിന്​ തുണയേകിയെന്നുമായിരുന്നു​ കോൺഗ്രസ്​ ആരോപണം. കുംഭകോണം നടത്തുന്നവർക്ക്​ നാടുവിടാൻ സഹായം ചെയ്യുന്നവരല്ല ബി.ജെ.പിയെന്ന്​   നിർമല സീതാരാമൻ  പറഞ്ഞു. കുറ്റവാളികളെ സർക്കാർ  പിടികൂടും. തട്ടിപ്പ്​ നടന്ന കാലത്ത്​ അന്നത്തെ സർക്കാർ നടപടിയെടുത്തില്ല. അതുകൊണ്ട്​ ഞങ്ങൾ ഇപ്പോൾ അത്​ ചെയ്യുന്നു.

നീരവ്​ മോദി നടത്തിയ പരിപാടിയിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സംബന്ധിച്ചതായും അവർ ആരോപിച്ചു. സി.ബി​.െഎയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും നീരവ്​ മോദിക്കും കുടുംബത്തിനുെമതിരെ പുതുതായി കേസെടുത്ത്​​ ശക്​തമായ നീക്കമാണ്​ ആരംഭിച്ചിട്ടുള്ളത്​. 

യു.പി.എ ഭരണകാലത്താണ്​ ബാങ്കിൽ തട്ടിപ്പ്​ നടന്നതെന്ന മുൻ ഉദ്യോഗസ്​ഥൻ ദിനേഷ്​ ദുബെയുടെ പരാമർശത്തിന്​ കോൺഗ്രസ്​ മറുപടി നൽകണം. എന്തുകാരണത്താലാണ്​ ദു​െബ​ ജോലിയിൽനിന്ന്​ പുറത്തുപോകാൻ നിർബന്ധിതനായതെന്ന്​ കോൺഗ്രസ്​ പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഗീതാഞ്​ജലി ജെംസിന്​ വായ്​പ നൽകുന്നതിനെ 2013ൽ  അലഹബാദ്​ ബാങ്ക്​ ഡയറക്​ടറായിരുന്ന ദിനേഷ്​ ദുബെ എതിർത്തപ്പോൾ അദ്ദേഹത്തോട്​ ​ രാജിവെച്ചൊഴിയാൻ പറയുകയായിരുന്നുവെന്ന റിപ്പോർട്ട്​ ചൂണ്ടിക്കാട്ടിയായിരുന്നു മ​ന്ത്രിയുടെ പരാമർശം.
 

Show Full Article
TAGS:PNB Fraud bjp Abhishek Singhvi india news malayalam news 
News Summary - PNB fraud: BJP alleges Abhishek Singhvi’s wife has shares in Nirav Modi’s firm, Cong warns of legal action-India news
Next Story