പണം ബാങ്കിലിട്ടാൽ നീരവിനെയും വീട്ടിൽവെച്ചാൽ മോദിയെയും ഭയക്കണം പരിഹാസവുമായി ഹാർദിക്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ. പണം ബാങ്കിലിട്ടാൽ നീരവ് മോദിയെയും വീട്ടിൽവെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹാർദിക് പേട്ടൽ വ്യക്തമാക്കി. ട്വിറ്ററിലുടെയാണ് നീരവ് മോദിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരണവുമായി ഹാർദിക് പേട്ടൽ രംഗത്തെത്തിയത്.
ഇതിൽ എത് വേണമെന്നത് ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക് ട്വിറ്ററിൽ കുറിച്ചു. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെ കൂടി പരോക്ഷമായി വിമർശിക്കുന്നതാണ് ഹാർദിക്കിെൻറ ട്വീറ്റ്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് പ്രതികരണവുമായി ഹാർദിക് രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
