മോദിയുടെ പ്രസംഗത്തിൽ അഭിനന്ദിക്കാൻ ഒന്നുമില്ല; തരൂർ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഇന്ത്യൻ എക്സ്പ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ അഭിനന്ദിക്കാൻ മാത്രമായി ഒന്നുമില്ലെന്ന് കോൺഗ്രസ്. മോദിയുടെ പ്രസംഗത്തിന് ശശി തരൂർ അഭിനന്ദന അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്. സംഭവത്തിലെ ശശി തരൂരിന്റെ അഭിപ്രായപ്രകടനം വലിയ ചർച്ചയായിരുന്നു.
നല്ല മാധ്യമപ്രവർത്തനത്തെ കുറിച്ചായിരുന്നു മോദി വേദിയിൽ സംസാരിക്കേണ്ടിയിരുന്നത്. ന്യൂസ് പേപ്പർ സംഘടിപ്പിച്ച പരിപാടിയിലാണ് മോദി പങ്കെടുത്തത്. നല്ല മാധ്യമപ്രവർത്തനത്തെ കുറിച്ചും മാധ്യമങ്ങൾ സത്യം പറയേണ്ടതിനെ കുറിച്ചുമാണ് മോദി സംസാരിക്കേണ്ടിയിരുന്നതെന്നും കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. പ്രസംഗത്തെ തരൂർ എന്തുകൊണ്ടാണ് പുകഴ്ത്തിയതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മോദി സ്തുതിയുമായി വീണ്ടും തരൂർ; പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രതികരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിന് പിന്നാലെയാണ് മോദിയെ വീണ്ടും പുകഴ്ത്തിയത്. മോദിയുടെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മെക്കാളയുടെ 200 വർഷത്തെ പാരമ്പര്യവും ഇന്ത്യയുടെ അടിമത്ത മനോഭാവവും ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് മോദി പ്രസംഗത്തിന്റെ ഭൂരിഭാഗവും സമയവും സംസാരിച്ചതെന്ന് തരൂർ പറഞ്ഞു.
രാജ്യത്തന്റെ അഭിമാനവും സംസ്കാരവും ഭാഷകളും വിജ്ഞാന സമ്പ്രദായം സംരക്ഷിക്കുന്നതിന് വേണ്ട് 10 വർഷത്തെ ദേശീയ മിഷനും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ഇലക്ഷൻ മോഡിൽ നിന്നും മാറി ഇമോണൽ മോഡിലേക്ക് പോയെന്നു ശശി തരൂർ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

