Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ 75,000...

ഇന്ത്യയിലെ 75,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഡിയോ കോൺഫറൻസ് വഴി യുവാക്കളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ സർക്കാർ, മന്ത്രിതല വകുപ്പുകളിലേക്കാണ് നിയമനം.

75,000 യുവാക്കൾക്ക് ഉടൻ നിയമനത്തിനായുള്ള കത്ത് കൈമാറുമെന്നും മോദി വ്യക്തമാക്കി. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, എംപ്ലോയ്മെന്റ് വകുപ്പുകളിലേക്കും പോസ്റ്റൽ ഡിപാർട്മെന്റ്, കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കാണ് നിയമനം ലഭിക്കുക. കേന്ദ്രമന്ത്രിമാരും പദ്ധതിയിൽ ഭാഗവാക്കാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

രാജ്യത്തെ കുതിച്ചുയരുന്ന തൊഴിലില്ലായ്മക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ ദീപാവലിയുടെ മറവിൽ ചില പൊടിക്കൈകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 18 മാസം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊള്ളയായ വാഗ്ദാനമാണിതെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
News Summary - PM's Gift To 75,000 young people across the country
Next Story