Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗ:...

യോഗ: പ്രധാനമന്ത്രിയുടെ പടം പിടിക്കാൻ ചെലവഴിച്ചത്​ 35 ലക്ഷം

text_fields
bookmark_border
യോഗ: പ്രധാനമന്ത്രിയുടെ പടം പിടിക്കാൻ ചെലവഴിച്ചത്​ 35 ലക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ടം പി​ടി​ക്കാ​നും വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നും ആ​യു​ഷ്​ മ​ന്ത്രാ​ല​യം ചെ​ല​വ​ഴി​ച്ച​ത്​ 35 ല​ക്ഷം രൂ​പ. മോ​ദി​യു​ടെ  യോ​ഗ വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ബി.​ജെ.​പി മീ​ഡി​യ സെ​ല്ലി​െൻറ നി​ർ​ദേ​ശ പ്ര​കാ​രം സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ ന​ൽ​കി​യ തു​ക ഇ​തി​ന്​ പു​റ​മെ​യാ​ണ്. ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച 35 ല​ക്ഷം രൂ​പ ആ​ര്​​ ന​ൽ​കി​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. 

മോ​ദി​യു​ടെ മാ​സാ​ന്ത റേ​ഡി​യോ പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ഡി​യോ നി​ർ​മി​ച്ച​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നും​ ജ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചി​രു​ന്നു. ഇ​തി​നാ​യി ല​ഭി​ച്ച ഫ​ണ്ടി​നെ​ക്കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ മൗ​നം പാ​ലി​ച്ചെ​ന്ന്​ മാ​ത്ര​മ​ല്ല, ഇ​തേ​ക്കു​റി​ച്ച്​ അ​നൗ​പ​ചാ​രി​ക​മാ​യി​പോ​ലും ച​​ർ​ച്ച ചെ​യ്യ​രു​തെ​ന്ന്​ ഒാ​ഫി​സ്​ ജീ​വ​ന​ക്കാ​രോ​ട്​ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു. 

അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ണ്ട്​ ല​ഭി​ച്ച​ത്​ ക​ള​ങ്കി​ത കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. അ​തേ​സ​മ​യം, സ്​​പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്നാ​ണ്​ ​പ​ടം പി​ടി​ക്കു​ന്ന​തി​ന്​ ഫ​ണ്ട്​ ല​ഭ്യ​മാ​ക്കി​യ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ത്ത​ത്​ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsFitness Challenge Video
News Summary - PM's Fitness Challenge Video- india news
Next Story