Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനതയുടെ ജീവനേക്കാൾ...

ജനതയുടെ ജീവനേക്കാൾ വലുതാണ്​ പ്രധാനമന്ത്രിയുടെ ഈഗോ -രാഹുൽ

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയിൽ ഒരിറ്റുശ്വാസത്തിനുകേഴുന്ന ജനങ്ങളുടെ ജീവനേക്കാൾ വലുതാണ്​ പ്രധാനമന്ത്രിയുടെ ഈഗോയെന്ന്​ രാഹുൽ ഗാന്ധി. ആളുകൾ ജീവൻ നിലനിർത്താൻ നെ​േട്ടാട്ടമോടു​േമ്പാഴും 13450 കോടി രൂപ ചെലവിൽ പാർല​െമന്‍റ്​ സമുച്ചയം നവീകരിക്കാനുള്ള സെൻട്രൽ വിസ്​ത പദ്ധതിയുമായി നരേ​ന്ദ്ര മോദി മു​േമ്പാട്ടുപോവുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

'സെൻട്രൽ വിസ്​ത പദ്ധതിക്ക്​ ചെലവഴിക്കുന്ന തുക കൊണ്ട്​ 45 കോടി ഇന്ത്യക്കാർക്ക്​ പൂർണമായും വാക്​സിൻ നൽകാം. അല്ലെങ്കിൽ ഒരു കോടി ഇന്ത്യക്കാർക്ക്​ ഓക്​സിജൻ സിലിണ്ടറുകൾ സംഘടിപ്പിക്കാം. രണ്ടു കോടി കുടുംബങ്ങൾക്ക്​ 6000 രൂപ വീതം നൽകുന്ന ന്യായ്​ പദ്ധതി നടപ്പിലാക്കാം. എന്നാൽ, ജനങ്ങളുടെ ജീവനേക്കാൾ വലുതാണ്​ പ്രധാനമന്ത്രിയുടെ ഈഗോ' -രാഹുൽ ട്വീറ്റ്​ ചെയ്​തു.

മഹാമാരിക്കാലത്ത്​ സെൻട്രൽ വിസ്​ത പദ്ധതി മാറ്റിവെച്ച്​ ആ തുക കൊണ്ട്​ രാജ്യത്തെ ജനങ്ങൾക്ക്​ വേണ്ട അടിസ്​ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്​തമാണ്​. എന്നാൽ, ആ ആവശ്യം അവഗണിച്ച്​ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്​ കേന്ദ്ര സർക്കാർ.

Show Full Article
TAGS:Rahul Gandhi Covid 19 Narendra Modi Central Vista 
News Summary - PM’s ego is bigger than people’s lives -Rahul
Next Story