Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ഭീരുത്വം ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കി -രാഹുൽ

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ഭീരുത്വം ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കി -രാഹുൽ
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ചെ​ങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ഒഴിച്ച് എല്ലാവരും ഇന്ത്യൻ സൈന്യത്തിന്‍റെ പ്രാപ്‌തിയിലും ശൗര്യത്തിലും വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയത്. അദ്ദേഹത്തിന്‍റെ കള്ളങ്ങൾ കൊണ്ട് അവർ (ചൈന) അത് നിലനിർത്തുന്നു -രാഹുൽ പറഞ്ഞു.

ഇന്ത്യൻ ഭൂമിയിൽ ചൈന കടന്നു കയറിയെന്നും കേന്ദ്ര സർക്കാർ സത്യം മറച്ചുവെക്കുകയാണെന്നും കഴിഞ്ഞ ജൂലൈ 27ന് രാഹുൽ ആരോപിച്ചിരുന്നു.

ഇന്ത്യയുടെ ശക്തി എന്താണെന്ന് ലഡാക്കില്‍ ലോകം കണ്ടതാണെന്നാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖ മുതൽ യഥാർഥ നിയന്ത്രണരേഖ വരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചത് കണ്ടതാണ്.

ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകാൻ കഴിഞ്ഞു. അഖണ്ഡത ചോദ്യം ചെയ്യുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്ന് സൈനികർ കാണിച്ചുതന്നു. ഭീകരവാദവും വെട്ടിപ്പിടിക്കലും ഒരു പോലെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india China standoffRahul Gandhi
News Summary - PM's cowardice allowed China to take our land -Rahul Gandhi
Next Story