Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tej Pratap Yadav
cancel
Homechevron_rightNewschevron_rightIndiachevron_right'വാക്​സിൻ ആദ്യം മോദി...

'വാക്​സിൻ ആദ്യം മോദി സ്വീകരിക്ക​ട്ടെ, പിന്നീട്​ ഞങ്ങളും പിന്തുടരാം'; തേജ്​ പ്രതാപ്​ യാദവ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ തിടുക്കത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിനുകൾക്ക്​ അനുമതി നൽകിയതിനെതിരെ രാഷ്​ട്രീയ ജനതാ ദൾ നേതാവ്​ തേജ്​ പ്രതാപ്​ യാദവും. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽനിന്ന്​ നയിക്കണമെന്നും​ വാക്​സിന്‍റെ ആദ്യഡോസ്​ അ​േദ്ദഹം ​തന്നെ സ്വീകരിച്ചാൽ മറ്റുള്ളവർ അത്​ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആദ്യ ഡോസ്​ നിർബന്ധമായും സ്വീകരിക്കണം, പിന്നീട്​ ഞങ്ങളു​ം സ്വീകരിക്കാം' -യാദവ്​ എ.​എൻ.ഐയോട്​ പറഞ്ഞു.

തിടുക്ക​െപ്പട്ട്​ വാക്​സിനുകൾക്ക്​ അനുമതി നൽകിയതിനെതിരെ നിരവധി നേതാക്കൾ പ്രതികരിച്ചിരുന്നു. വാക്​സിൻ സ്വീകരിക്കില്ലെന്ന്​ വ്യക്തമാക്കി കോൺഗ്രസ്​ നേതാവ്​ മനീഷ്​ തിവാരിയും സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും രംഗത്തെത്തിയിരുന്നു.

ഭാരത്​ ബയോടെക്​ തദ്ദേശീയമായി നിർമിച്ച കോവാക്​സിന്​ ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ അനുമതി നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരി​േശാധനകൾ പൂർത്തീകരിക്കാതെയാണ്​ വാക്​സിനുകൾക്ക്​ അനുമതി നൽകിയതെന്ന്​ ശശി തരൂർ, ജയ്​റാം രമേശ്​ തുടങ്ങിയവർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tej pratap yadavCovid VaccineCovaxin
News Summary - PM Modi should take first shot of Covid-19 vaccine Tej Pratap Yadav
Next Story