Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightNewschevron_rightIndiachevron_rightവായ്പ തട്ടിപ്പ്:...

    വായ്പ തട്ടിപ്പ്: ജോയ്​ തോമസ്​ 17 വരെ റിമാന്‍ഡില്‍

    text_fields
    bookmark_border
    വായ്പ തട്ടിപ്പ്: ജോയ്​ തോമസ്​  17 വരെ റിമാന്‍ഡില്‍
    cancel

    മും​ബൈ: വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ പ​ഞ്ചാ​ബ് ആ​ന്‍ഡ് മ​ഹാ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ (പി.​എം.​സി) ബാ​ങ്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍, മ​ല​യാ​ളി​യാ​യ ജോ​യ് തോ​മ​സി​നെ കോ​ട​തി 17 വ​രെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. വെ​ള്ളി​യാ​ഴ്​​ച മും​ബൈ പൊ​ലീ​സി‍​െൻറ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​മാ​ണ് ജോ​യ് തോ​മ​സി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

    ജോ​യ് തോ​മ​സ് വാ​യ്പ ത​ട്ടി​പ്പ്​ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​ണെ​ന്നും അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നു​മു​ണ്ടെ​ന്നും പൊ​ലീ​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​തം​ഗീ​ക​രി​ച്ചാ​ണ്​ അ​ഡീ​ഷ​ന​ല്‍ മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റ് എ​സ്.​ജി ശൈ​ഖ് ജോ​യ് തോ​മ​സ്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ജോ​യ് തോ​മ​സി​നെ കേ​സി​ല്‍ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി‍​െൻറ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.
    ബാ​ങ്കി​ല്‍നി​ന്ന് വാ​യ്പ എ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തി​രു​ന്ന റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ക​മ്പ​നി ഹൗ​സി​ങ് ഡെ​വ​ല​പ്മ​െൻറ്​ ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്രെ​ക്ച​റി‍​െൻറ ഡ​യ​റ​ക്ട​ര്‍മാ​രാ​യ രാ​കേ​ഷ് വ​ര്‍ധ്വാ​ന്‍, മ​ക​ന്‍ സാ​രം​ഗ് വ​ര്‍ധ്വാ​ന്‍ എ​ന്നി​വ​രും ബു​ധ​നാ​ഴ്ച​വ​രെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​ണ്. 4355 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ആ​രോ​പി​ക്ക​പ്പെ​ട്ട​ത്.

    Show Full Article
    TAGS:PMC bank fraud Joy Thomas india news 
    Next Story