You are here

പി.എം.സി ബാങ്ക്​ വായ്​പ തട്ടിപ്പ്​: ഒരു നിക്ഷേപകൻ കൂടി മരിച്ചു

10:30 AM
16/10/2019

മുംബൈ: റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിൽ നിക്ഷേപകനായ ഒരാൾ കൂടി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. ഫത്തോമൽ പഞ്ചാബി (59) എന്നയാളാണ്​ ചൊവ്വാഴ്​ച അർധരാത്രി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. പി.എം.സി ബാങ്കിൽ വൻ തുക നിക്ഷേപിച്ച ഫത്തോമൽ പണം പിൻവലിക്കാനാവില്ലെന്ന്​ അറിഞ്ഞതോടെ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന്​ കുടുംബാംഗങ്ങൾ പറഞ്ഞു. 

പി.എം.സി ബാങ്ക്​ നിക്ഷേപകനായ ഓഷിവാര സ്വദേശി സഞ്​ജയ്​ ഗുലാത്തിയും (51) ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പി.എം.സി ബാങ്കിൽ 90 ലക്ഷം രൂപയാണ്​ സഞജയ്​ ഗുലാത്തി നിക്ഷേപിച്ചിരുന്നത്​.  24 മണിക്കൂറിനുള്ളിലാണ്​ പി.എം.സി ബാങ്കിലെ രണ്ട്​ നിക്ഷേപകർ മരിച്ചിരിക്കുന്നത്​. 

ജെറ്റ്​ എയർവേസിൽ എഞ്ചീനിയറായിരുന്ന സഞ്​ജയ്​ ഗുലാത്തിക്ക്​ കമ്പനി പാപ്പരായ​തോടെ ജോലി നഷ്​ടമായിരുന്നു. മാതാപിതാക്കളും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുൾപ്പെടെ രണ്ട്​ കുട്ടികളുമുള്ള കുടുംബം ബാങ്കിൽ നിക്ഷേപിച്ച തുക ആശ്രയിച്ചാണ്​ കഴിഞ്ഞിരുന്നത്​. തിങ്കളാഴ്​ച നടന്ന ധർണയിൽ പ​ങ്കെടുത്ത്​ വീട്ടിലെത്തിയ ശേഷമാണ്​ ഇദ്ദേഹം കുഴഞ്ഞുവീണ്​ മരിച്ചത്​.  

Loading...
COMMENTS