Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:46 AM GMT Updated On
date_range 5 Jun 2022 5:46 AM GMT`ജനസേവനം തുടരാൻ ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ' ; യോഗിക്ക് പിറന്നാൾ ആശംസകളുമായി മോദി
text_fieldsന്യുഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 50-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിന്‍റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നതായും അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇനിയും ജനസേവനം തുടരാൻ അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ എം.പിയായ ആദിത്യനാഥ് 2017ലാണ് മുഖ്യമന്ത്രി പദത്തിലെക്കെത്തുന്നത്. 2022 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിന് അടിത്തറ സൃഷ്ടിക്കാന്‍ യോഗിക്ക് സാധിച്ചിട്ടുണ്ട്.
Next Story