Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്സവകാലത്ത്​ ജാഗ്രത...

ഉത്സവകാലത്ത്​ ജാഗ്രത വേണം; കോവിഡ്​ പിൻവാങ്ങിയിട്ടില്ല -മോദി

text_fields
bookmark_border
ഉത്സവകാലത്ത്​ ജാഗ്രത വേണം; കോവിഡ്​ പിൻവാങ്ങിയിട്ടില്ല -മോദി
cancel

ന്യൂഡൽഹി: രാജ്യത്ത്​ വരാനിക്കുന്ന ഉത്സവകാലത്ത്​ കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്​ഡൗൺ അവസാനിച്ചു എന്നാൽ കോറോണ അവസാനിച്ചിട്ടില്ലെന്ന്​ രാജ്യം എപ്പോഴും ഓർമിക്കണമെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജാഗ്രത കൈവെടിയേണ്ട സമയമല്ലത്​. കോവിഡ്​ കാലം കടന്നു പോയെന്നും അപകടമൊഴിവായെന്നും ആരും ചിന്തിക്കരുത്​. കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതി​െൻറ വിഡിയോകൾ കണ്ടു. ഇതിലൂടെ നിങ്ങളുടെ കുടുംബത്തേയും കുട്ടികളേയുമാണ്​ അപകടത്തിലാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോവിഡിനെതിരായ വാക്​സിൻ നിർമ്മിക്കാൻ ലോകം മുഴുവൻ പരിശ്രമത്തിലാണ്​. ഇന്ത്യയിലെ ശാസ്​ത്രജ്ഞരും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. ​രാജ്യത്ത്​ നിരവധി വാക്​സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ട്​. ഇവയിൽ ചിലത്​ അന്തിമ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡിൽ ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാണ്​. കോവിഡ്​ പ്രതിരോധം നമ്മളൊരിക്കലും കൈവിടരുതെന്നും അദ്ദേഹം വ്യക്​തമാക്കി. ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ ശേഷം ഇത്​ ഏഴാം തവണയാണ്​ മോദി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - PM urges caution during festivities, says coronavirus still here
Next Story