Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നുമണിക്കൂർ...

മൂന്നുമണിക്കൂർ ഉറങ്ങുന്ന മോദി അഴിമതിയെ കുറിച്ച് സംവദിക്കണം -രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ഭോപാല്‍: ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ അഴിമതി സംബന്ധി ച്ച സംവാദത്തിന് വെല്ലുവിളിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുല്‍ഗാന്ധി. ഉറക്കം പോലുമില്ലാതെ കഠിനാധ്വാനം ചെയ്യു ന്നു​െവന്ന്​ അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തെ അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി. കര്‍ഷകരുടെ പ്രശ്‌നങ്ങള ്‍ തുടങ്ങിയ വിഷയങ്ങളിൽ തന്നോടു സംവാദിക്കൂ എന്നായിരുന്നു രാഹുലി​​​​െൻറ വെല്ലുവിളി.

സ്​നേഹം കൊണ്ട്​ നി റഞ്ഞ രാജ്യമായിരുന്നു ഇത്​. എന്നാൽ രാജ്യത്ത്​ അദ്ദേഹം വെറുപ്പ്​ നിറച്ചു. പൊതുപരിപാടികൾക്കിടെ അദ്ദേഹത്തെ കാണു ​​േമ്പാൾ വളരെ സ്​നേഹത്തോടെയാണ്​ പെരുമാറാറുള്ളത്​. എന്നാൽ അദ്ദേഹം മറുപടി നൽകാറില്ല. വളരെ ബഹുമാനത്തോടെ​ സംസാ രിക്കു​േമ്പാഴും അദ്ദേഹം തന്നോടൊന്നും പറയാറില്ല. മോദിക്ക്​ തന്നോട് വ്യക്തിപരമായ വെറുപ്പാണ്​. ഇങ്ങനെ ജനങ്ങൾ പറയുന്നതെന്തെന്ന്​ കേള്‍ക്കാതെ ഭരിച്ചാൽ രാജ്യത്തെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകി​ല്ല. മോദിയുടെ ആശയ​വിനിമയ വൈദഗ്​ധ്യവുമായി ആരും ചേർന്നുപോകില്ലെന്നും രാഹുല്‍ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

നരേന്ദ്രമോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നാണ്​ അഞ്ചുവര്‍ഷം മുമ്പ് ചിലര്‍ പറഞ്ഞിരുന്നത്​. പക്ഷേ, ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമ​​​െൻറിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല- രാഹുൽ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനക്ക്​ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്​ത്രത്തിനെതിരെയാണ്​ തങ്ങൾ പോരാടുന്നത്​. ആർ.ബി.ഐയുടെ ഇൻറലിജൻസ്​ മുന്നറിയിപ്പ്​ അവഗണിച്ചാണ്​ നോട്ടുനിരോധനം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ജി, നെഹ്‌റു ജി, ഇന്ദിരാ ജി എന്നിവരെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നു. പക്ഷേ, സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണെന്നും എനിക്കറിയാം. ഇതെല്ലാം മെയ് 23ന് വ്യക്തമാകും- രാഹുല്‍ തുറന്നടിച്ചു. സിഖ്​ കലാപത്തെ കുറിച്ചുള്ള സാം പിത്രോഡയുടെ പരാമർശം തീർത്തും തെറ്റായിപ്പോയി. സിഖ് കലാപത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ത​​െൻറ കുടുംബത്തോട്​ വെറുപ്പ്​; എ​ങ്കി​ലും മോ​ദി​യെ കെ​ട്ടിപ്പി​ടി​ക്കും–രാ​ഹു​ൽ

ഷു​ജാ​ൽ​പു​ർ (മ​ധ്യ​പ്ര​ദേ​ശ്): ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും ന​രേ​ന്ദ്ര മോ​ദി​ക്കും ത​​െൻറ കു​ടും​ബ​ത്തോ​ട്​ വെ​റു​പ്പാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ങ്കി​ലും വെ​റു​പ്പി​നെ സ്​​നേ​ഹം​കൊ​ണ്ടു മാ​ത്ര​മേ കീ​ഴ​ട​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന​തി​നാ​ൽ, അ​വ​സ​രം ല​ഭി​ച്ചാ​ൽ മോ​ദി​യെ ഇ​നി​യും താ​ൻ കെ​ട്ടി​പ്പി​ടി​ക്കു​െ​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ര​ണ്ട്​ പ്ര​ത്യ​യ​ശാ​സ്​​ത്ര​ങ്ങ​ൾ ത​മ്മി​ലാ​ണെ​ന്നും ഇൗ ​പോ​രാ​ട്ട​ത്തി​​െൻറ ഒ​രു വ​ശ​ത്ത്​ കോ​ൺ​ഗ്ര​സും മ​റു​വ​ശ​ത്ത്​ ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സു​മാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സ്​ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി പ്ര​ഹ്ലാ​ദ്​ ടി​പാ​നി​യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.

‘‘ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും എ​​െൻറ കു​ടും​ബ​ത്തോ​ട്​ വെ​റു​പ്പാ​ണ്. ഇൗ ​വെ​റു​പ്പ്​ നീ​ക്കു​ക​യാ​ണ്​ ഞ​ങ്ങ​ളു​ടെ ക​ട​മ. എ​​െൻറ പി​താ​വി​നോ​ടും മു​ത്ത​ശ്ശി​യോ​ടും മു​തു​മു​ത്ത​ച്ഛ​നോ​ടും വെ​റു​പ്പും ദേ​ഷ്യ​വും ക​ല​ർ​ന്ന ഭാ​ഷ​യി​ലാ​ണ്​ മോ​ദി​യു​ടെ സം​സാ​രം. എ​ങ്കി​ലും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ലിം​ഗ​നം ചെ​യ്യും. താ​ങ്ക​ൾ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​തു​െ​കാ​ണ്ട്​ വെ​റു​പ്പ്​ മാ​റ്റി​വെ​ച്ച്​ സ്​​നേ​ഹ​ത്തോ​ടെ ജോ​ലി ചെ​യ്യ​ണം.’’ -രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:PM Modidebatecorruptionrahul gandhiindia news
News Summary - "PM Sleeps 3 Hours, So Debate Me On Corruption": Rahul Gandhi
Next Story