താരവിവാഹത്തിൽ പങ്കെടുക്കുന്നതിന് പകരം മോദി കർഷകരെ സന്ദർശിക്കണം -തേജസ്വി
text_fieldsപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി താരവിവാഹങ്ങളിൽ പങ്കെടുക്കുന്നതിന് പകരം രാജ്യത്തെ കർഷകരെ സന്ദർശിക്കുക യാണ് വേണ്ടതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. പ്രധാനമന്ത്രി പദത്തിനോടുള്ള മാന്യത പുലർത്താൻ സാധിക്കാത്ത മോദി ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു. പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻെറ കുടുംബത്തെ അവഹേളിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി. മോദിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കണം. ബിഹാറിനുള്ള പ്രത്യേക പാക്കേജ്, തൊഴിലില്ലായ്മ, കർഷകരുടെ വേദനകൾ, ദാരിദ്ര്യം തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കേണ്ടത്. താൻ നിരാശനാണെന്നും തൻെറ കുടുംബത്തെ അധിക്ഷേപിക്കുന്നതിലാണ് അദ്ദേഹം വ്യാപൃതനായിരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്ത് ഭൂരിഭാഗം ബലാത്സംഗ കേസുകളും റിേപാർട്ട് ചെയ്യപ്പെട്ടത് മോദിയുെട ഭരണത്തിലാണ്. മുസഫർ നഗർ അഭയകേന്ദ്രത്തിലെ ബലാത്സംഗ കേസ് പ്രധാനമന്ത്രി മറന്നുപോയോ എന്നും തേജസ്വി ചോദിച്ചു. തൻെറ പിതാവ് ലാലു പ്രസാദ് യാദവിനെ ജയിലിൽ സന്ദർശിക്കാൻ മോദി അനുവദിക്കുന്നില്ലെന്ന് തേജസ്വി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു അദ്ദേഹത്തിൻെറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
