Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനമോ ആപ്പിലൂടെ...

നമോ ആപ്പിലൂടെ പൗരൻമാരിൽ നിന്ന്​ നിർദേശം സ്വീകരിച്ച്​ പ്രധാനമന്ത്രി

text_fields
bookmark_border
നമോ ആപ്പിലൂടെ പൗരൻമാരിൽ നിന്ന്​ നിർദേശം സ്വീകരിച്ച്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​​​​െൻറ ഭരണം സംബന്ധിച്ച്​ പൗരൻമാരുടെ വിലയിരുത്തലും നേരിട്ടുള്ള നിർദേശവും ക്ഷണിച ്ച്​ പ്രധാനമന്ത്രി നരേന്ദ്ര​മോദി. നമോ ആപ്പിലൂടെ നടത്തു​ന്ന സർവെയിൽ പ​െങ്കടുത്ത്​ നിർദേശങ്ങൾ സമർപ്പിക്കാന ാണ്​ ഫേസ്​ബുക്കിലും ട്വിറ്ററിലും പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെ പ്രധാനമന്ത്രി ആവശ്യ​െപ്പട്ടിരിക്കുന്നത ്​.

സർക്കാറിനെയും പ്രാദേശിക ബി.ജെ.പി നേതൃത്വത്തെയും വിലയിരുത്തുകയും പ്രതിപക്ഷത്തി​​​​െൻറ മഹാസഖ്യം ഒാരോ രുത്തരുടെയും നാട്ടിൽ നേട്ടമുണ്ടാക്കുമോ എന്ന്​ വിശദീകരിക്കുകയും വേണം. വിവിധ വിഷയങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം സുപ്രധാനമായ തീരുമാനം കൈക്കൊള്ളാൻ തങ്ങളെ സഹായിക്കുമെന്ന്​ നരേന്ദ്ര മോദി പറഞ്ഞു. സർവേയിൽ പ​െങ്കട​ുക്കുകയും മറ്റുള്ളവരോട്​ പ​െങ്കടുക്കാൻ ആവശ്യപ്പെടുകയും വേണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു.

കാർഷിക അഭിവൃദ്ധി, ആരോഗ്യ സംരക്ഷണം, അഴിമതിരഹിത ഭരണം, സ്വച്ഛ്​ ഭാരത്​, ദേശീയ സുരക്ഷ, സമ്പദ്​ വ്യവസ്​ഥ, ഭൗതിക സാഹചര്യം സൃഷ്​ടിക്കൽ, പാവപ്പെട്ടവരെയും പാർശ്വവത്​ക്കരിക്കപ്പെട്ടവരേയും ഉയർത്തൽ, തൊഴിലവസരങ്ങൾ, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ നൽകിയ വാഗ്​ദാനങ്ങളെ വിലയിരുത്താനും സർവെ നിർദേശിക്കുന്നു. ‘നമോ വീണ്ടും’ എന്ന്​ ആലേഘനം ചെയ്​ത ടി ഷർട്ടും പാത്രവും നമോ ആപ്​ വാഗ്​ദാനം ചെയ്യുന്നു.

പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മാത്രമല്ല, സ്​ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനും സർവെയിലൂടെ​ ലഭിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ പ്രധാനമാണെന്ന്​ ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipmmalayalam newsNaMo AppBJPBJP
News Summary - PM Seeks Feedback On His NaMo App -india news
Next Story