ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ എപ്പോഴും വേട്ടയാടും'; പഹൽഗാമിൽ കൊല്ലപ്പെട്ട കുതിരസവാരിക്കാരനെ ഓർത്ത് മോദി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താൻ ഭീകരർക്ക് ഒരു ദുസ്വപ്നമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെ കത്രയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ എക്കാലവും വേട്ടയാടുമെന്ന് മോദി പറഞ്ഞു.
എപ്പോഴെല്ലാം ഓപ്പറേഷൻ സിന്ദൂർ എന്ന പേര് കേൾക്കുമ്പോഴും നാണംകെട്ട തോൽവിയുടെ ഓർമ പാകിസ്താനെ തേടിയെത്തും. പാകിസ്താനുള്ളിൽ കടന്നുചെന്ന് ഇന്ത്യ ആക്രമണം നടത്തുമെന്ന് പാകിസ്താൻ സേനയോ ഭീകരരോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ഭീകരതാവളങ്ങൾ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരർ ജനത ആഗോളഭീകരർക്ക് ശക്തമായ സന്ദേശമാണ് നൽകിയത്. കുടംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് കുതിര സവാരിക്കാരനായ ആദിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ സുപ്രധാന നേട്ടമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിൻറെ ഭാഗമായി പാലത്തിനു മുകളിലൂടെ ത്രിവർണ പതാക പിടിച്ച് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു.ജമ്മു കശ്മീരിനെ രാജ്യത്തെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലമാണ് ചെനാബ്.
കശ്മീരികളെ സംരക്ഷിക്കും -മോദി
ശ്രീനഗർ: ജമ്മു-കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാനും ഭീകരത മേഖലയുടെ പുരോഗതി തടയില്ലെന്ന് ഉറപ്പു വരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെനാബ് റെയിൽപാലം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിെന്റ സാമ്പത്തിക നിലയും രാജ്യത്തിെന്റ സാഹോദര്യവും തകർക്കാനാണ് പാകിസ്താൻ പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത്. പഹൽഗാമിൽ മാനവികതക്ക് എതിരായ ആക്രമണമാണ് പാകിസ്താൻ നടത്തിയത്. രാജ്യത്ത് കലാപമുണ്ടാക്കാനും കഠിനാധ്വാനികളായ കശ്മീരികളുടെ ജീവിതമാർഗം ഇല്ലാതാക്കാനുമായിരുന്നു അവരുടെ ശ്രമം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടതിലൂടെ മേഖലയുടെ സമ്പദ്വ്യവസ്ഥയും സമാധാനവും തകർക്കുകയായിരുന്നു ഉദ്ദേശ്യമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

