ഉഭയകക്ഷി വ്യാപാരം 20 ശതകോടി ഡോളിറിലെത്തിക്കാൻ ഇന്ത്യ -ബ്രസീൽ ധാരണ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ സിൽവയും സംയുക്ത വാർത്തസമ്മേളനത്തിനിടെ
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വർഷത്തിൽ 20 ശതകോടി ഡോളിറിലെത്തിക്കാൻ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ സിൽവയും വിപുലമായ ചർച്ചകൾ നടത്തി. സുപ്രധാന ധാതുസമ്പത്തും സുരക്ഷയും ചർച്ചാവിഷയമായി. പ്രസിഡന്റ് ലുലയുടെ ദീർഘവീക്ഷണവും മികച്ച നേതൃപാടവവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഗുണകരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തമാകും. ആഗോളതലത്തിൽ ഇരുരാജ്യങ്ങളും പിന്തുടരുന്ന പങ്കാളിത്തം സുദൃഢവും സ്വാധീനശേഷിയുള്ളതുമാണെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബ്രസീൽ ആണെന്നതും അദ്ദേഹം എടുത്തു പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിൽ വ്യാപാരം 20 ശതകോടി ഡോളർ കവിയും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടത് സംഭാഷണത്തിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും ആണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

