Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതവും ജാതിയും...

മതവും ജാതിയും നോക്കിയല്ല കോവിഡ് ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
മതവും ജാതിയും നോക്കിയല്ല കോവിഡ് ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി
cancel

ന്യൂഡല്‍ഹി: കോവിഡ് വൈറസ്​ രാജ്യത്തെ എല്ലാവരെയും ഒരുപോലെയാണ്​ ആക്രമിക്കുകയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോ ദി. മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കിയല്ല കോവിഡ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കോവിഡ ് 19 ജാതി, മതം, വംശം, നിറം, വര്‍ഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന് ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം... ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്...' പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

​കോവിഡ്​ വ്യാപനത്തെ ഡൽഹിയിൽ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്​ലീം വിഭാഗത്തിനെതിരെ പ്രചാരണം ശക്​തമായ സാചഹര്യത്തിലാണ്​ പ്രധാനമന്ത്രിയുടെ പ്രസ്​താവന. മുസ്​ലീംകൾ കോവിഡ്​ പരത്തുകയാണെന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണം പലർക്കും ചികിത്സ മുടങ്ങുന്നതിന്​ വരെ കാരണമായി.

ഗുജറാത്തിൽ കോവിഡ്​ ചികിത്സക്ക്​ മതം പരിഗണിച്ച്​ വാർഡ്​ തിരിച്ചതും രാജസ്​ഥാനിൽ മുസ്​ലിം സ്​ത്രീയെ ഡോക്​ടർ പരിശോധിക്കാൻ തയാറാകാതിരുന്നതും നേരത്തെ വാർത്തയായിരുന്നു. രാജസ്ഥാനിലും ജാർഖണ്ഡിലും ഗർഭിണികൾക്ക്​ ചികിത്സ നിഷേധിച്ചതിനെ തുടർന്ന്​ നവജാതശിശുക്കൾ മരിക്കുകയും ചെയ്​തു. മുസ്​ലിംകൾക്ക്​ ചികിത്സ നൽകണമെങ്കിൽ കോവിഡ്​ ഇല്ലെന്ന പരിശോധനാ റിപ്പോർട്ട്​ ഹാജരാക്കണമെന്ന്​ ഉത്തർപ്രദേശിലെ ഒരു കാൻസർ ആശുപത്രി പത്രപരസ്യം നൽകിയത്​ കഴിഞ്ഞ ദിവസമാണ്​. ഇൗ സാഹചര്യത്തിലാണ്​ പ്രധാനമന്ത്രിയുടെ ​പ്രസ്​താവന എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newscovid 19corona outbreak
News Summary - pm says COVID Does Not See Religion
Next Story