You are here

ചരിത്രത്തിലെ സുവർണ അധ്യായം -മോദി

13:12 PM
09/11/2019

ന്യൂഡൽഹി: ഒരേദിവസം രണ്ടു സുപ്രധാന സംഭവങ്ങളായ ബാബരി മസ്​ജിദ്​ ഭൂമിക്കേസ്​ വിധിയും കർത്താർപുർ ഇടനാഴി തുറന്നതും രാജ്യത്തി​​​െൻറ ചരിത്രത്തിൽ ബർലിൻ മതിലി​​​െൻറ തകർച്ചക്കു സമാനമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്​ രാജ്യത്തി​​​െൻറ ചരിത്രത്തിലെ സുവർണ അധ്യായമാണ്​. പഴയകാലത്തെ മറന്ന്​, വെറുപ്പിനും നിഷേധമനസ്സിനും ഇടമില്ലാത്ത രാജ്യത്തി​​​െൻറ നിർമാണത്തിന്​ മുന്നോട്ടുവരാനാണ്​ വിധി ആവശ്യപ്പെടുന്നതെന്നും​ രാജ്യത്തോടുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

 

നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തി​​​െൻറ ധർമമാണ്​ സുപ്രീം കോടതി വിധിയിൽ പ്രകടമാകുന്നത്​. എല്ലാ സമുദായങ്ങളും വിധി തുറന്ന മനസ്സോടെ സ്വീകരിച്ചത്​ അതി​​​െൻറ തെളിവാണെന്നും മോദി പറഞ്ഞു.

സമർപ്പണം രാമനോ റഹീമിനോ ആവ​ട്ടെ, ഇന്ത്യയോടുള്ള സമർപ്പണത്തി​​​െൻറ സമയമാണ്​ ഇതെന്ന് വിധി വന്നയുടൻ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.​ സുപ്രീംകോടതി വിധി ആരുടെയെങ്കിലും ജയമോ പരാജയമോ ആവരുതെന്നും രാജ്യവാസികൾ സമാധാനത്തിനും ഐക്യത്തിനും സൗഹാർദത്തിനുംവേണ്ടി നിലകൊള്ളണമെന്നും  കുറിച്ചു. ജനങ്ങൾക്ക്​ നീതിന്യായ വ്യവസ്ഥയിലുള്ള വി​ശ്വാസം ഉറപ്പിക്കാൻ വിധി കാരണമാകുമെന്നും മോദി പ്രത്യാശിച്ചു.

വിധി ചരിത്രപരം -പ്രതിരോധമന്ത്രി
ന്യൂഡൽഹി: ബാബരി ഭൂമി തർക്കക്കേസിലെ സുപ്രീംകോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 'ഇത് ഒരു സുപ്രധാന വിധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിജയം –ഉ​പ​രാ​ഷ്​​ട്ര​പ​തി
ന്യൂ​ഡ​ൽ​ഹി: ‘ഇ​ന്ത്യ ജ​യി​ച്ചു’​വെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ബാ​ബ​രി ഭൂ​മി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ത്തൊ​രു​മി​ച്ച്​ ജീ​വി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​വും ക​ഴി​വും വി​ജ​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അഖണ്ഡതക്ക്​ കരുത്തുകൂട്ടി –അമിത്​ ഷാ
ന്യൂ​ഡ​ൽ​ഹി: നാ​ഴി​ക​ക്ക​ല്ലാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി​യെ​ന്നും ഇ​തി​ലൂ​െ​ട രാ​ജ്യ​ത്തി​​െൻറ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കൂ​ടു​ത​ൽ ക​രു​ത്തു നേ​ടു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ. ​കോ​ട​തി​വി​ധി എ​ല്ലാ​വ​രും മാ​നി​ക്ക​ണ​മെ​ന്നും ‘ഒ​റ്റ ഇ​ന്ത്യ, ശ്രേ​ഷ്​​ഠ ഇ​ന്ത്യ’ എ​ന്ന​തി​നോ​ട്​ എ​ല്ലാ​വ​രും പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​മി​ത് ​ഷാ ​പ​റ​ഞ്ഞു. 
‘‘രാ​മ​ജ​ന്മ​ഭൂ​മി​യെ കു​റി​ച്ചു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ ഏ​ക​ക​ണ്​​ഠ​മാ​യ വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ത്യ​യു​ടെ നി​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യും ജ​ഡ്​​ജി​മാ​രെ​യും ഈ ​അ​വ​സ​ര​ത്തി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. കേ​സി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്​​ത എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും സ​ന്യാ​സി സ​മൂ​ഹ​ത്തെ​യും എ​ണ്ണ​മി​ല്ലാ​ത്ത അ​നേ​കം ജ​ന​ങ്ങ​ളേ​യും അ​ഭി​ന​ന്ദി​ക്കു​ന്നു’’ -ഷാ ​പ​റ​ഞ്ഞു. 

സാക്ഷാത്കാര ദിനം –അദ്വാനി
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ ബാ​ബ​​രി മ​സ്​​ജി​ദ് ത​ക​ർ​ത്ത്​ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​നു​ള്ള ഒ​റ്റ​പ്പെ​ട്ട നീ​ക്ക​ങ്ങ​ളെ 1980ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത അ​ദ്വാ​നി​ക്ക്​​ സാ​ക്ഷാ​ത്​​കാ​ര​ത്തി​​െൻറ ദി​നം. വി​ധി, ത​ന്നെ കു​റ്റ​മു​ക്​​ത​നാ​ക്കി​യെ​ന്നും അ​നു​ഗ്ര​ഹി​​ക്ക​പ്പെ​​​​ട്ടെ​ന്ന അ​നു​ഭൂ​തി​യാ​ണെ​ന്നും വി​ധി പു​റ​ത്തു​വ​ന്ന​യു​ട​ൻ അ​ദ്വാ​നി പ​റ​ഞ്ഞു. ‘ഈ ​ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന്​ ചെ​റി​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ദൈ​വം അ​വ​സ​രം ന​ൽ​കി​യ​തി​​െൻറ സാ​ഫ​ല്യ​മു​ണ്ട്’ അദ്ദേഹം പറഞ്ഞു.

ആശങ്കക്ക്​ പരിഹാരം –പവാർ
മും​ബൈ: രാ​ജ്യം നേ​രി​ട്ട വ​ലി​യ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ സു​പ്രീം​കോ​ട​തി വി​ധി സ​ഹാ​യ​ക​മാ​കു​മെ​ന്ന് എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും താ​ല്‍പ​ര്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ു. സ​മാ​ധാ​ന​വും ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​ം. മ​ഹാ​രാ​ഷ്​​ട്ര രാ​ഷ്​​ട്രീ​യ​ത്തെ വി​ധി ബാ​ധി​ക്കി​ല്ല- പ​വാ​ര്‍ പ​റ​ഞ്ഞു. 

സുപ്രീംകോടതി വിധിയെ പിന്തുണച്ച്  ആർ.‌എസ്‌.എസ് ബുദ്ധിജീവിയായിരുന്ന കെ.എൻ ഗോവിന്ദാചാര്യ രംഗത്തെത്തി."ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്. മൂന്നുമാസത്തിനുള്ളിൽ ക്ഷേത്രം പണിയുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സാമുദായിക സൗഹാർദം ഉണ്ടായാലേ രാമക്ഷേത്രത്തിൽ നിന്ന് രാമരാജ്യത്തിലേക്ക് മാറാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയുടെ രഥയാത്രക്ക് പിന്നിലെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഗോവിന്ദാചാര്യ.

Loading...
COMMENTS