ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒന്നുമറിയില് ലെന്ന് രാഹുൽ ഗാന്ധി. മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയും വിശ്വാസ്യതയു ം തകർക്കുകയാണെന്നും കോൺഗ്രസ് നേതാവ് ആഞ്ഞടിച്ചു. രാജസ്ഥാനിലെ ജയ്പുരിൽ പൗരത്വ നി യമത്തിനെതിരായി കോൺഗ്രസ് സംഘടിപ്പിച്ച ‘യുവ ആക്രോശ് റാലി’യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
നിക്ഷേപകരെ ഭയപ്പെടുത്തി ഓടിക്കുന്ന രാജ്യമെന്ന പ്രതിച്ഛായയാണ് ബി.ജെ.പി ഭരിക്കുന്ന സർക്കാർ ഉണ്ടാക്കുന്നത്. രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് മോദി പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം മാത്രം കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായി. യു.പി.എ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി ഒമ്പതു ശതമാനമായി വളർന്നിരുന്നു. ഇപ്പോൾ, അത് അഞ്ചു ശതമാനമായിരിക്കുന്നു. നരേന്ദ്ര മോദി സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടില്ല.
അതുകൊണ്ട് ചരക്കുസേവന നികുതിയെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസ്സിലാവില്ല -രാഹുൽ പറഞ്ഞു.
മോദിയുടെ നോട്ടുനിരോധനത്തെയും രാഹുൽ കടന്നാക്രമിച്ചു. യുവജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കരുതെന്നും തൊഴിലില്ലായ്മയെയും രാജ്യത്തിെൻറ ഭാവിയെയും കുറിച്ച് നിരന്തരം ചോദ്യം ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് യുവജനങ്ങളാണ്. ഇന്ത്യക്ക് ചൈനയുമായി മത്സരിക്കാനാവും. ചൈനയിലുള്ള കമ്പനികൾ ഇന്ത്യയിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, നേരേത്ത സമാധാനം നിലനിന്നിരുന്ന ഇന്ത്യയിൽ ഇപ്പോൾ അക്രമമാണെന്ന് അവർ പറയുന്നു.
സാഹോദര്യം മുഖമുദ്രയാക്കിയ ആഗോള പ്രതിച്ഛായ ആയിരുന്നു ഇന്ത്യയുെടത്. പ്രധാനമന്ത്രി ഈ പ്രതിച്ഛായ നശിപ്പിച്ചു. തൊഴിലില്ലായ്മയെപ്പറ്റിയോ മറ്റോ നമ്മുടെ യുവാക്കൾ പ്രധാനമന്ത്രിയെ ചോദ്യംചെയ്യുമ്പോൾ അവർ നിങ്ങളെ ലക്ഷ്യമിടുന്നു, അവർ നിങ്ങളെ വെടിെവച്ചുകൊല്ലുന്നു. ഏതെങ്കിലും ഇന്ത്യൻ സർവകലാശാല സന്ദർശിച്ച് വിദ്യാർഥികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന് ഒരിക്കലുമത് കഴിയില്ല, പക്ഷേ, തെറ്റായ വാഗ്ദാനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയും - രാഹുൽ പറഞ്ഞു.