Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമ​െൻറ ജന്മസ്ഥലം...

രാമ​െൻറ ജന്മസ്ഥലം നേപ്പാളിലെ അയോധ്യപുരി, ബിംബം സ്ഥാപിക്കണം; വീണ്ടും വിവാദ പ്രസ്​താവനയുമായി ശർമ്മ ഒലി

text_fields
bookmark_border
രാമ​െൻറ ജന്മസ്ഥലം നേപ്പാളിലെ അയോധ്യപുരി, ബിംബം സ്ഥാപിക്കണം; വീണ്ടും വിവാദ പ്രസ്​താവനയുമായി ശർമ്മ ഒലി
cancel

കാഠ്​മണ്ഡു: രാമ​െൻറ ജന്മസ്ഥലവുമായി ബന്ധപ്പെട്ട്​ പുതിയ വിവാദ പ്രസ്​താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. രാമ​െൻറ ജന്മസ്ഥലം നേപ്പാളിലെ മാഡിയിലുള്ള അയോധ്യപുരിയാണെന്ന്​ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘത്തോടായി ഒലി പറഞ്ഞു. കൂടാതെ പ്രദേശത്ത് രാമ​െൻറ ബിംബം സ്ഥാപിക്കണമെന്നും രാമ​െൻറ ജന്മസ്ഥലം എന്ന നിലയിൽ അയോധ്യപുരിയുടെ പ്രശസ്തിക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രതിനിധിസംഘത്തോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ്​ രാമ​െൻറ ജന്മസ്ഥലം ഉത്തർപ്രദേശിലെ അയോധ്യയല്ലെന്നും നേപ്പാളിലാണെന്നും പറഞ്ഞ്​ ഒലി രംഗത്തുവന്നിരുന്നു. അതേസമയം ഒലിയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട്​ നേപ്പാൾ കമ്യൂണിസ്റ്റ്​ പാർട്ടി രംഗത്തെത്തി. ഒലി നിരന്തരം ഇത്തരത്തിലുള്ള പ്രസ്​താവനകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രസ്​താവനകൾ അസ്വസ്ഥതയുണ്ടാക്കുന്നതും അസംബന്ധവുമാണെന്ന്​ പാർട്ടി വിശദീകരിച്ചു.

നേപ്പാളിൽ കമ്യൂണിസ്റ്റ്​ പാർട്ടിയും പ്രധാനമന്ത്രിയും തമ്മിൽ പ്രശ്​നം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ പുതിയ പ്രസ്​താവനയുമായി അദ്ദേഹമെത്തുന്നത്​. പാർട്ടിയിലെ ചിലർ ഇന്ത്യയുമായി ചേർന്ന് തന്നെ അധികാരഭ്രഷ്​ടനാക്കാൻ ശ്രമിക്കുന്നതായി ഒലി ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെ ഭരണപരാജയം ചൂണ്ടിക്കാട്ടി അദ്ദേഹത്തി​െൻറ രാജി ആവശ്യപ്പെട്ട്​ കമ്യൂണിസ്റ്റ്​ പാർട്ടി രംഗത്തുവന്നു. അതേസമയം, അധികാരത്തിൽ നിന്ന്​ താഴെയിറക്കാൻ ശ്രമിച്ചാൽ പാർട്ടി പിളർത്താനാണ്​ ഒലി ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalsharma oliKP Sharma Oli
News Summary - PM Oli is back with a ludicrous claim on rams birth place
Next Story