Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വിഡ്ഡികൾക്കുള്ള'നോബൽ'മോദിക്ക്​; സമ്മാനം നൽകുന്നത്​ ആരോഗ്യരംഗത്തെ'കന​െപ്പട്ട'സംഭാവനകൾക്ക്​

text_fields
bookmark_border
വിഡ്ഡികൾക്കുള്ളനോബൽമോദിക്ക്​; സമ്മാനം നൽകുന്നത്​ ആരോഗ്യരംഗത്തെകന​െപ്പട്ടസംഭാവനകൾക്ക്​
cancel

നോബൽ സമ്മാനത്തി​െൻറ പാരഡിയായ ഇഗ്​ നോബൽ പുരസ്​കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​. കോവിഡ്​ പശ്​ചാത്തലത്തിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്​ നൽകിയ 'കനപ്പെട്ട' സംഭാവനകൾ പരിഗണിച്ചാണ്​ വിഡ്ഡികളുടെ നോബൽ മോദിക്ക്​ നൽകുന്നത്​. മോദിയോ​െടാപ്പം അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​, ബ്രട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുടിൻ തുടങ്ങിവരും പുരസ്​കാരത്തിന്​ അർഹരായിട്ടുണ്ട്​.


കോവിഡ്​ തടയാൻ ആരോഗ്യ പ്രവർത്തകരെക്കാളും പലതും ചെയ്യാൻ കഴിവുള്ളവർ രാഷ്​ട്രീയക്കാരാണ്​ എന്ന 'നിർണായക' കണ്ടുപിടിത്തമാണ്​ മോദിയെ നോബൽ ജേതാവാക്കിയത്​. ഇത്​ രണ്ടാം തവണയാണ്​ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ​ ഇഗ്​ നോബൽ പുരസ്​കാരം തേടിവരുന്നത്​. ഇതിനുമുമ്പ്​ ബി.ജെ.പി പ്രധാനമന്ത്രി അടൽബിഹാരി വാജ്​പേയിക്കാണ്​ സമ്മാനം ലഭിച്ചത്​. 1998ൽ ആണവ പരീക്ഷണം നടത്തി 'ആക്രമണാത്മമകമായ പ്രതിരോധം'എന്ന പുതിയ സിദ്ധാന്തം ആവിഷ്​കരിച്ചതിനാണ്​ വാജ്​പേയി പുരസ്​കൃതനായത്​.


എന്താണീ ഇഗ്​നോബൽ

ചെറിയ ശാസ്ത്ര നേട്ടങ്ങൾ പോലും ആഘോഷിക്കണമെന്നതാണ്​ ഇഗ്​ നോബൽ സമ്മാനങ്ങളുടെ കാതൽ. ആക്ഷേപഹാസ്യ ബഹുമതികളായാണ്​ ഇവ കണക്കാക്കുന്നത്​. ഹ്യൂമർ-സയൻസ് മാഗസി​ൻ പുറത്തിറക്കുന്ന ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടനയാണ് 1991 മുതല്‍ പുരസ്‌കാരം നല്‍കുന്നത്. ആരോഗ്യം, സമാധാനം, സാമ്പത്തിക ശാസ്​ത്രം, ഭൗതികശാസ്​ത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ്​ ജേതാക്കളെ കണ്ടെത്തുന്നത്​. ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലെ സാൻഡേഴ്‌സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിലാണ്​ ജേതാക്കളെ പ്രഖ്യാപിക്കുന്നത്​. ഒരു കോഫി മഗ്ഗിൽ പിടിപ്പിച്ച ടൂത്ത്​ ബ്രഷാണ്​ പുരസ്​കാര ശിൽപ്പം.


മോദിയുടെ 'നേട്ടത്തിന്'​പിന്നിൽ

മെഡിക്കൽ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾക്കാണ്​ പ്രധാനമന്ത്രി മോദിക്ക് ഇഗ്​ നോബൽ 2020 പുരസ്​കാരം ലഭിച്ചത്​. ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും കഴിയുന്നതിനേക്കാൾ ആളുകളുടെ ജീവിതത്തിലും മരണത്തിലും രാഷ്ട്രീയക്കാർക്ക്​ അടിയന്തിര സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ലോകത്തെ പഠിപ്പിച്ചതാണ്​ അദ്ദേഹത്തി​െൻറ നേട്ടം.

നിരവധി വാർത്താ റിപ്പോർട്ടുകളാണ്​ അദ്ദേഹത്തി​െൻറ തെരഞ്ഞെടുപ്പിന്​ അവലംബിച്ചതെന്നും പുരസ്​കാര കമ്മിറ്റി ഒൗദ്യോഗിക വെബ്​സൈറ്റിൽ പറയുന്നു. തൊഴിലില്ലായ്മ വർധിക്കു​േമ്പാഴും തൊഴിൽ നഷ്ടം കൂടു​േമ്പാഴും ഫെയ്‌സ് മാസ്ക് ധരിക്കുന്നത് പോലുള്ള അവശ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ജനങ്ങളെ ബോധവത്കരിക്കാൻ മോദി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയതായി ​ഇഗ്​നോബൽ കമ്മിറ്റി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIg Nobel PrizeIg NobelCovid 19
Next Story