Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ കോൺഗ്രസിൻെറ...

ഇത്​ കോൺഗ്രസിൻെറ ധിക്കാരം; ദിഗ്​ വിജയ്​ സിങ്ങിനെ വിമർശിച്ച്​​ മോദി

text_fields
bookmark_border
ഇത്​ കോൺഗ്രസിൻെറ ധിക്കാരം; ദിഗ്​ വിജയ്​ സിങ്ങിനെ വിമർശിച്ച്​​ മോദി
cancel

ഭോപാൽ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാതിരുന്ന കോൺഗ്രസിൻെറ മുതിർന്ന നേതാവും മധ്യപ്രദേശ്​ മുൻ മുഖ ്യമന്ത്രിയുമായ​ ദിഗ്​വിജയ്​ സിങ്ങിനെ വിമർശിച്ച് പ്രധാനമന്ത്രി​ നരേന്ദ്ര മോദി. കോൺഗ്രസിൻെറ ധിക്കാരമാണ്​ ഇ തിലൂടെ ദൃശ്യമാവുന്നതെന്ന്​ മോദി പറഞ്ഞു.

ഞാൻ വോട്ട്​ ചെയ്യാനായി അഹമ്മദാബാദിലേക്ക്​ പോയിരുന്നു. രാഷ്​ട് രപതിയും ഉപരാഷ്​ട്രപതിയും വിദൂര സ്ഥലത്തായിട്ട്​ പോലും പോയി വോട്ട്​ ചെയ്​തു. എന്നാൽ ‘ദിഗ്ഗി രാജ’ ജനാധിപത്യത ്തിൽ വിശ്വസിക്കുന്നില്ല. അദ്ദേഹം സ്വന്തം കാര്യത്തെ കുറിച്ചും ഭോപ്പാലിലെ സീറ്റിനെ കുറിച്ചും മാത്രമാണ്​ ചിന്തിക്കുന്നത്​.

റായ്​ഘട്ടിൽ പോയി വോട്ട്​ രേഖപ്പെടുത്തുന്നതിന്​ എന്തിനാണ്​ അദ്ദേഹം ഭയപ്പെടുന്നത്​. ഇത്​ തെറ്റാണ്​ കന്നി വോട്ടർമാർക്ക്​ ഒരു മോശം ഉദാഹരണമാണ്​ ഇതിലൂടെ ദിഗ്​വിജയ്​ സിങ്​ നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ റത്​ലാമിൽ റാലിയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മോദി.

മധ്യപ്രദേശിലെ ഭോപാലിൽ നിന്നാണ്​ ദിഗ്​ വിജയ്​ സിങ്​ മത്​സരിക്കുന്നത്​. ബി.ജെ.പിയുടെ സ്വാധി പ്രജ്​ഞാ സിങ്​ താക്കൂറാണ്​ എതിർസ്​ഥാനാർഥി. എന്നാൽ ഭോപാലിൽ നിന്ന്​ 130 കിലോമീറ്റർ അകലെയുള്ള റായ്​ഘട്ടിലാണ്​ ദിഗ്​ വിജയ്​ സിങ്ങിന്​ വോട്ടുള്ളത്​. തെര​ഞ്ഞെടുപ്പ്​ ദിവസം മണ്ഡലത്തി​െല വിവിധ പോളിങ്​ സ്​റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ സിങ്ങിന്​ രാജ്​ഗഡിലെത്തി വോട്ട്​ രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതിൽ വിഷമമുണ്ടെന്ന്​ അദ്ദേഹം പറയുകയും ചെയ്​തിരുന്നു.

1984ലെ സിഖ്​ കലാപത്തെ കുറിച്ചുള്ള കോൺഗ്രസ്​ നേതാവ്​ സാം പിത്രോദയുടെ പരാമർശത്തെയും മോദി വിമർശിച്ചു. രാജ്യത്തിൻെറ യുദ്ധക്കപ്പൽ കോൺഗ്രസിലെ ഒരു കുടുംബം വിനോദയാത്രക്ക്​ ഉപയോഗിക്കുന്നു. അതിനെ കുറിച്ച്​ ചോദ്യമുയരു​േമ്പാൾ സംഭവിക്കാനുള്ളത്​ സംഭവിച്ചു എന്ന മറുപടിയാണ്​ പറയുന്നത്​. -മോദി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digvijay singhLok Sabha elections
News Summary - PM Narendra Modi stings Digvijaya Singh for failing to vote-india news
Next Story