Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി യഥാർഥ...

മോദി യഥാർഥ വാർത്തസമ്മേളനം നടത്തണം; ജനത്തെ അഭിമുഖീകരിക്കണം -ശത്രുഘ്​നൻ സിൻഹ

text_fields
bookmark_border
NarendraModi
cancel

 

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ വിമർശനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ നേരിട്ട്​ അഭിമുഖീകരിക്കണമെന്നും യഥാർഥ വാർത്തസമ്മേളനം നടത്തണമെന്നും ബി.ജെ.പി എം.പി ശത്രുഘ്​നൻ സിൻഹ. മോദി യഥാർഥ രൂപത്തിലുള്ള വാർത്തസമ്മേളനം നടത്തുകയു​ം മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകു​കയും ചെയ്യുമെന്നാണ്​ പ്രതീക്ഷയെന്നും അതിന്​ ഏറ്റവും ഉചിതമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തെ മധ്യവർഗത്തെയും വ്യാപാരികളെയും ചെറുകിട സംരംഭകരെയും ​പ്രത്യേകിച്ച്​ ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സംസ്​ഥാന​ത്തെ ജനങ്ങളെ മോദി പരിഗണിക്കണമെന്ന്​ താൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കേന്ദ്രസർക്കാറി​​െൻറ പ്രത്യേകിച്ച്​ ധനമന്ത്രി അരുൺ​ ജെയ്​റ്റ്​ലിയുടെ തെറ്റായ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമർശിച്ച യശ്വന്ത്​ സിൻഹയെ ശത്രുഘ്​നൻ സിൻഹ പിന്താങ്ങിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shatrughan Sinhamalayalam news
News Summary - PM Narendra Modi should come forward, face people: Shatrughan sinha -India news
Next Story