You are here

ചൗക്കിദാർ അടങ്ങി ഇരിക്കില്ല;എല്ലാ കള്ളൻമാ​േരയും പിടികൂടും -നരേന്ദ്ര മോദി

15:06 PM
12/01/2019

ന്യൂഡൽഹി: ജനങ്ങളുടെ പണം അഴിമതിക്കാർക്കാർക്ക് കൊള്ളയടിക്കാൻ പാകത്തിൽ വച്ച് കൊടുത്തവരാണ് കോൺഗ്രസെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 2008 മുതൽ 2014 വരെ ആറ്​ കൊല്ലം കൊണ്ട് കോൺഗ്രസ്​ ലോൺ കൊടുത്തത് അഴിമതിക്കാർക്കാണെന്നും അത്​ മുൻ വർഷത്തേക്കാൾ പല മടങ്ങ് അധികമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കോൺഗ്രസ്​ കാലത്ത് ലോൺ കിട്ടാൻ രണ്ട് വഴികളായിരുന്നു. ഒന്ന്​, കോമൺ പ്രോസസ്സ്. രണ്ട്​, കോൺഗ്രസ്സ് പ്രോസസ്സ്. കോൺഗ്രസ്സ് പ്രോസസ്സ് വഴി ലോൺ എടുത്തവർക്ക്​ ആ ലോൺ അടക്കാൻ വീണ്ടും മറ്റൊരു ലോൺ കിട്ടും എന്നതാണ് പ്രത്യേകത. ചട്ടങ്ങൾ പാലിക്കാതെയാണ്​ കോൺഗ്രസ്​ ബാങ്ക് വായ്പകൾ അനുവദിച്ചതെന്നും മോദി ആരോപിച്ചു.

ആരൊക്കെ ബഹളം വച്ചാലും കാവൽക്കാരൻ പണി തുടരും. ചൗക്കിദാർ അടങ്ങി ഇരിക്കാൻ പോകുന്നില്ല. ഒരാ​െളയും വിടില്ല. കള്ളൻമാരെ എല്ലാം കാവൽക്കാരൻ പിടികൂടുമെന്നും മോദി പറഞ്ഞു. റഫാൽ യുദ്ധ വിമാന ഇടപാട് ആർക്ക് വേണ്ടിയാണ് കോൺഗ്രസ്​ വൈകിപ്പിച്ചത് എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. കർണാടകയിലെ മുഖ്യമന്ത്രി സഖ്യത്തെ കുറിച്ച് മാസങ്ങൾക്ക് ശേഷം എന്താണ് പറഞ്ഞതെന്ന് നമ്മൾ കേട്ടില്ലേ. രാഷ്ട്രീയത്തിൽ സഖ്യമാകാം, അത് ആശയത്തി​​​​​​​െൻറ പേരിലാകണം. എന്നാൽ ഇപ്പോൾ ചരിത്രത്തിലാധ്യമായി ചിലർ മോദി വിരോധത്തി​​​​​​​െൻറ പേരിൽ സഖ്യമുണ്ടാക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

രണ്ട്​ സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇന്ന് വളർന്ന് പന്തലിച്ചു. ബി.ജെ.പിയുടെ ഭാരവാഹികളും പ്രവർത്തകരും ഭാഗ്യവാൻമാരാണ്. നമ്മൾ സ്വാമി വിവേകാനന്ദ​​​​​​​െൻറ ആശയത്തിലാണ്. വാജ്പേയുടെ വിയോഗ ശേഷമുള്ള ആദ്യ കൗൺസിൽ ആണിത്. കേന്ദ്രത്തിലും 16 സംസ്ഥാനങ്ങളിലും ഇന്ന് ബി.ജെ.പിയുടെ ഭരണമാണ്.​ രാജ്യം ഇപ്പോൾ സത്യസന്ധമായ ഭരണത്തിലും ദിശയിലുമാണെന്നും ബി.ജെ.പിയെ രാജ്യം പ്രതീക്ഷയോടെയാണ് കണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യത്തിനു ശേഷം സർദാർ വല്ല ഭായ് പട്ടേൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ ഇന്ത്യയുടെ രൂപവും ഭാവവും തന്നെ മാറിയേനെ. ജനമനസുകൾ സ്വയം രാഷ്ട്രനിർമ്മാണത്തിന് ഊർജസ്വലരായി മുന്നോട്ട് വരുന്നു. ജനവിശ്വാസവും ആശിർവാദവുമാണ് നമ്മുടെ ശക്തി. സ്ഥിരപരിവർത്തനം, അഴിമതി മുക്തം എന്നിവ സാധ്യമാണ്​. രാജ്യത്ത്​ മാറ്റം ഉണ്ടാക്കാനാകുമെന്ന് ബി.ജെ.പി തെളിയിച്ചു. വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി അഭിപ്രായപ്പെട്ടു.

മുമ്പ്​ സംവരണം കിട്ടുന്നവരുടെ അവകാശം ലംഘിക്കാതെയാണ് മു​േന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കുന്നതെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണ​െത്തപ്പറ്റി ചിലർ വ്യാജ പ്രചരണം നടത്തുന്നു. ജനറൽ വിഭാഗത്തിലെ പിന്നാക്കക്കാരനും തുല്യ നീതി വേണം. ബേടി ബചാവോ ബേടി പഠാവോ എന്ന ആശയത്തെ പോലും ചിലർ പരിഹസിക്കുകയാണെന്നും മോദി ആരോപിച്ചു. 

കർഷകരെ ചിലർ രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കുന്നു. അന്ന ദാതാവിനെ ഊർജ്ജ ദാതാവാക്കുന്നു. കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വരുന്നത് ഇപ്പോൾ നിലച്ചിട്ടുണ്ട്​. കർഷകർക്ക് ഉൽപാദന ചെലവി​​​​​​​െൻറ 1.5 മടങ്ങ് താങ്ങുവില ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തനിക്ക് തന്നേക്കാൾ വലുത് രാജ്യമാ​െണന്നും മോദി പറഞ്ഞു.

2007ൽ ഗുജറാത്തിൽ നിയമസഭക്കകത്ത് കോൺഗ്രസ്​ നേതാവ് പറഞ്ഞു മോദി ജയിലിൽ പോകുമെന്ന്. കോൺഗ്രസ്​ ഭരണ കാലത്ത് എല്ലാ ഏജൻസികളേയും ഉപയോഗിച്ച്​ എന്നെ വേട്ടയാടി. സി.ബി.ഐ എനി​െക്കതിരെ അന്വേഷണം നടത്തി. അമിത് ഷായെ ജയിലിലിട്ടു. എന്നിട്ടും ഞങ്ങൾ ഗുജറാത്തിൽ സി.ബി.​െഎയെ വിലക്കിയില്ല. പക്ഷേ ഇപ്പോ കോൺഗ്രസ്സ് എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും തള്ളിപ്പറയുന്നുവെന്നും മോദി ആരോപിച്ചു.

Loading...
COMMENTS