Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ രക്തസാക്ഷികളെ...

പുൽവാമ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം

text_fields
bookmark_border
പുൽവാമ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം
cancel

ലെ​ത്പോ​റ/​ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ​ജ​വാ​ന്മാ​ർ​ക്ക് രാ​ജ്യ​ത്തി​ന്റെ ആ​ദ​രം. മൂ​ന്നു വ​ർ​ഷം മു​മ്പ് ജ​മ്മു-​ക​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സി.​ആ​ർ.​പി.​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ 40 ജ​വാ​ന്മാ​രു​ടെ ഓ​ർ​മ പു​തു​ക്കി സി.​ആ​ർ.​പി.​എ​ഫ് അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി.

ശ്രീ​ന​ഗ​റി​ൽ​നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ പു​ൽ​വാ​മ​യി​ലെ സ്മാ​ര​ക​ത്തി​ൽ സി.​ആ​ർ.​പി.​എ​ഫ് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡി.​എ​സ്. ചൗ​ധ​രി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. 40 സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​യോ​ഗം ത​ങ്ങ​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ത്തി​ട്ടി​ല്ലെ​ന്ന് സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച ട്വീ​റ്റ് ചെ​യ്തു. ശ​ക്ത​വും സ​മൃ​ദ്ധി​യു​മു​ള്ള രാ​ജ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് ജ​വാ​ന്മാ​രു​ടെ ധീ​ര​ത​യും ജീ​വ​ത്യാ​ഗ​വു​മെ​ന്ന് മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പാ​കി​സ്താ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ർ ന​ട​ത്തി​യ ആ​​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി പാ​ക് പ്ര​ദേ​ശ​മാ​യ ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര​ക്യാ​മ്പു​ക​ൾ​ക്കു​നേ​രെ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. പു​ൽ​വാ​മ​യി​ലെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfPulwama Attack
News Summary - PM Narendra Modi pays homage to Pulwama attack victims
Next Story