ദലിത് പ്രക്ഷോഭം: മോദി മൗനി ബാബയാകരുത്- കോൺഗ്രസ്
text_fieldsന്യൂഡൽഹി: കൊറഗണിലെ ദലിത് പ്രക്ഷോഭത്തിന് കാരണം ആർ.എസ്.എസും ഹിന്ദുത്വ അജണ്ടയുമാണെന്ന് കോൺഗ്രസ്. രാജ്യത്ത് ജാതി അധിഷ്ഠിത അക്രമസംഭവങ്ങൾ പെരുകുകയാണ്. ആർ.എസ്.എസിെൻറ ഹിന്ദുത്വ അജണ്ട മറാത്തികളിൽ നിന്ന് ദലിതരെ വേർതിരിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ലോകസഭയിൽ ആരോപിച്ചു.
ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനി ബാബയായി തുടരുകയാണെന്നും േലാക് സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. മോദി സഭയിെലത്തി സംസാരിക്കണം. വിഷയം സുപ്രീം കോടതി ജഡ്ജിയുെട നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. അതേസമയം, ദലിത് പ്രക്ഷോഭം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉണ്ടായ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുതവണ നിർത്തിവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
