Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right3600 കോടി ചെലവിൽ...

3600 കോടി ചെലവിൽ ഛത്രപതി ശിവജി സ്മാരകം: മോദി തറക്കല്ലിട്ടു

text_fields
bookmark_border
3600 കോടി ചെലവിൽ ഛത്രപതി ശിവജി സ്മാരകം:  മോദി തറക്കല്ലിട്ടു
cancel

മുംബൈ: വൻ തുക ചെലവഴിച്ച്​ അറബിക്കടലിൽ സ്ഥാപിക്കുന്ന  ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി. മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിലാണ് 3600 കോടി ചെലവിട്ട്  സ്മാരകം നിര്‍മ്മിക്കുന്നത്. 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​  210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുക.  2019 ൽ പദ്ധതി പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷ.

സ്​മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക്​ ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയും നടത്തി.  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്,  ശിവസേനാ നേതാവ്​ ഉദ്ദയ്​ താക്കറെ, ഗവർണർ വിദ്യാസാഗർ റാവു എന്നിവരും ചടങ്ങിൽ പ​െങ്കടുത്തു.

പോരാട്ടങ്ങൾക്കിടയിലും സദ്​ഭരണത്തിനായി വഴികാട്ടിയ മഹത്​ വ്യക്തിയാണ്​ ഛത്രപതി ശിവജിയെന്ന്​ മോദി പറഞ്ഞു.  ശിവജിയുടെ ധൈര്യത്തെയും പോരാട്ട വീര്യത്തെ കുറിച്ചു നമുക്കറിയാം. എന്നാൽ അദ്ദേഹത്തിൽ നിന്നും മറ്റ്​ പല കാര്യങ്ങളും നമ്മൾ മനസിലാക്കേണ്ടതുണ്ട്. സ്​മാരകത്തിനുവേണ്ടി ജലപൂജയിൽ പ​െങ്കടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ഏതാനും മാസങ്ങൾക്ക്​ ശേഷം നടക്കാനിരിക്കുന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ്​ ​ സ്​മാരക ശിലാസ്ഥാപനത്തിന്​ മോദി നേരി​െട്ടത്തിയിരിക്കുന്നത്​.
രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ് പറഞ്ഞു. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം, മഹാരാഷ് ട്ര സര്‍ക്കാര്‍ വന്‍ തുക ചെലവിച്ച്​  പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തീരത്തിനടുത്ത്​ സ്​മാരകം ഉയർത്തിയാൽ അത്​ മത്സ്യ ബന്ധന തൊഴിലിനെ ബാധിക്കുമെന്നും മത്സ്യ​െതാഴിലാളികൾ ആരോപിച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newssivaji memorial
News Summary - PM Narendra Modi Lays Foundation Stone Shivaji Memorial
Next Story