Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ജനങ്ങളുടെ...

മോദി ജനങ്ങളുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനെത്തിയ രാമന്‍റെയും കൃഷ്ണന്‍റെയും അവതാരം

text_fields
bookmark_border
മോദി ജനങ്ങളുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനെത്തിയ രാമന്‍റെയും കൃഷ്ണന്‍റെയും അവതാരം
cancel

പ്രധാനമന്ത്രിയെ അവതാരമാക്കി വീണ്ടും ബി.ജെ.പി നേതാവ്​. ഇതിനും പല​ നേതാക്കളും നരേന്ദ്ര മോദി ദൈവമാണെന്നും ദൈവത്തിന്‍റെ അവതാരമാണെന്നും അവകാശപ്പെട്ട്​ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണെന്നാണ്​ മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി നേതാവുമായ കമൽ പട്ടേൽ പറഞ്ഞിരിക്കുന്നത്​. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക, പൊതുക്ഷേമം ഉറപ്പാക്കുക തുടങ്ങി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ല. എപ്പോഴൊക്കെ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുന്നുവോ അപ്പോഴെല്ലാം ദൈവം മനുഷ്യന്റെ രൂപത്തിലെത്തുമെന്ന് നമ്മുടെ മതവും സംസ്കാരവും പറയുന്നുണ്ട്. മനുഷ്യരൂപത്തിലെത്തിയ രാമനാണ് രാവണനെയും മറ്റു ദുഷ്ടശക്തികളെയും തോൽപ്പിച്ച് രാമരാജ്യം സ്ഥാപിച്ചത്.

കംസന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ കൃഷ്ണൻ അവതരിച്ച് ജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ കോൺഗ്രസിന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ അതിന് അറുതിവരുത്താൻ അവതരിച്ചയാളാണ് മോദി'' -പട്ടേൽ പറഞ്ഞു.

അഴിമതി രഹിത സർക്കാർ നിലവിൽ വരികയും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു "വിശ്വ ഗുരു" ആയി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത അസാധ്യമായ ജോലികളാണ്​ മോദി നോക്കുന്നത്​. സാധ്യമെങ്കിൽ 60 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമായിരുന്നു. അതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഒരു 'അവതാര പുരുഷൻ' ആണ്​. കൂടാതെ അദ്ദേഹം ദൈവത്തിന്റെ അവതാരവുമാണ്​. പട്ടേൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradesh Minister Kamal Patel
News Summary - PM Narendra Modi is incarnation of God like Lord Ram born to end despair: Madhya Pradesh Minister Kamal Patel
Next Story