Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ നീളമേറിയ...

രാജ്യത്തെ നീളമേറിയ തൂക്കുപാലം ഗുജറാത്തിൽ; 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
modi
cancel

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലമായ 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ദ്വാരകയിലാണ് പാലം. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു 979 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 2.3 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം.

27.20 മീറ്റര്‍ വീതിയുള്ള, നാലുവരിപ്പാതയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളുമുണ്ട്. നടപ്പാതയുടെ വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. 2017ൽ മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ദ്വാരകാധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. ഇതിന് പിന്നാലെ പ്രധാനമന്ത്രി ജാംനഗര്‍, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍ ജില്ലകളിലെ 533 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണവും പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് ഓഫ്ഷോര്‍ പൈപ്പ് ലൈനുകളുടെ ഉദ്ഘാടനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSudarshan Setu
News Summary - PM Narendra Modi Inaugurates ‘Sudarshan Setu’ in Gujarat
Next Story