പാർക്കിലെ ‘ഉല്ലാസ’ത്തിന് ഉത്തരമില്ല; വീഴ്ച ഗുരുതരം
text_fieldsന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണമുണ്ടായ ദിവസം ജിം കോർബറ്റ് ദേശീയ പാർക്കിൽ നട ത്തിയ ഉല്ലാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും വേട്ടയാടുന് നു. ഇതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്കുമുന്നിൽ പതറി നിൽക്കുകയാണ് സർക്കാ ർ. പിഴവ് ഗുരുതരമെന്ന് സാഹചര്യ തെളിവുകൾ.40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ പൊലിഞ് ഞ ഭീകരാക്രണം മോദി അറിഞ്ഞത് എപ്പോൾ? ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നയിക്കുന്ന സുരക്ഷ സംവിധാനവും പ്രധാനമന്ത്രി കാര്യാലയവും വിവരം പ്രധാനമന്ത്രിയെ അറിയിക്കാതെ മറച്ചുപിടിച്ചുവോ? വിവരമറിഞ്ഞിട്ടും ലാഘവത്തോടെ കാണുകയും ‘ഉല്ലാസം’ തുടരുകയുമാണോ ഉണ്ടായത്? ഇൗ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ല.
ഒന്നുകിൽ പ്രധാനമന്ത്രി വിവരം അറിഞ്ഞിട്ടും സ്വന്തം പരിപാടികൾ റദ്ദാക്കിയില്ല. അല്ലെങ്കിൽ സുരക്ഷയുടെ േമൽനോട്ടമുള്ളവർ യഥാസമയം അറിയിച്ചില്ല. രണ്ടും സർക്കാറിനെ പ്രശ്നക്കുരുക്കിലാക്കുന്നതാണ്. യഥാസമയം വിവരം അറിഞ്ഞെങ്കിൽ എല്ലാ പരിപാടികളും ഉപേക്ഷിക്കാനും രാജ്യത്തിെൻറ നടുക്കത്തിൽ പങ്കുചേരാനും തിരക്കിട്ട് ഡൽഹിക്ക് മടങ്ങാനും മോദി ബാധ്യസ്ഥനാണ്. അതുണ്ടായില്ല. വിവരം അറിഞ്ഞില്ലെങ്കിൽ അറിയിക്കാൻ ബാധ്യതയുള്ളവർ കുറ്റകരമായ വീഴ്ചവരുത്തി. രണ്ടും സർക്കാറിനെ പ്രതിക്കൂട്ടിലാക്കും. യഥാസമയം വിവരം അറിഞ്ഞുവെന്നു വന്നാൽ പ്രധാനമന്ത്രിക്ക് ദേശത്തോടും സേനയോടുമുള്ള കൂറാണ് ചോദ്യം ചെയ്യപ്പെടുന്നത്. അറിയിക്കാതെ മറച്ചുപിടിച്ചുവെന്ന് വന്നാൽ ഡോവൽ അടക്കമുള്ളവർ സമാധാനം പറയേണ്ടിവരും.
പ്രധാനമന്ത്രിയെയും സർക്കാർ സംവിധാനത്തെയും പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യ തെളിവുകളുമായി കോൺഗ്രസും പ്രധാനമന്ത്രിയുടെ പരിപാടികളുടെ സമയക്രമ വിവരങ്ങളുമായി പ്രാദേശിക പത്രങ്ങളും രംഗത്തുവന്നു. 3.10നാണ് പുൽവാമ സംഭവം. അന്നേരം മുതൽ 5.10 വരെയുള്ള സമയത്ത് പ്രധാനമന്ത്രി വിവരം അറിഞ്ഞില്ല, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിച്ചില്ല എന്നാണ് കോൺഗ്രസ് ഉയർത്തിയ ആരോപണം. ലോകത്ത് എവിടെയായിരുന്നാലും രാജ്യത്തെ പ്രധാന സംഭവങ്ങളെല്ലാം അപ്പപ്പോൾ അറിയാനുള്ള സാേങ്കതിക സംവിധാനങ്ങളും ഉദ്യോഗസ്ഥവൃന്ദവുമായാണ് പ്രധാനമന്ത്രിയുടെ യാത്രകൾ. 3.10ന് സംഭവം നടന്ന ശേഷവും ഡിസ്കവറിയുടെ ഡോക്യുമെൻററി ഷൂട്ടിങ് തുടർന്ന മോദി 5.10ന് മൊബൈൽ ഫോൺ മുഖാന്തരം 100 കിലോമീറ്റർ അപ്പുറത്തെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തിരുന്നു. അപ്പോഴത്തെ വാക്കുകളിൽ പുൽവാമയെക്കുറിച്ച് ഒരു പരാമർശവുമില്ല. െഗസ്റ്റ് ഹൗസിൽ മോദി ചായയും സമൂസയും കഴിച്ചുവെന്നും മറ്റുമുള്ള വിവരങ്ങൾ പുറമെ.
ദൂരദർശൻ മോദിയുടെ പ്രസംഗവും പരിപാടിയും തൽസമയം സംപ്രേഷണം ചെയ്തിരുന്നു. മരണസംഖ്യ കൃത്യമല്ലെങ്കിലും പുൽവാമയിൽ ഭീകരാക്രമണം നടന്ന വിവരം സ്ക്രീനിൽ ‘ടിക്കർ’ ആയി ദൂരദർശൻ കാണിച്ചിരുന്നു. അവർക്കും മുേമ്പ രാജ്യത്തിെൻറ പ്രധാനമന്ത്രിക്കുമുമ്പിൽ വിവരം എത്തും.സൈനിക ആണവശക്തിയുടെ താക്കോൽ സൂക്ഷിപ്പുകാരൻ കൂടിയാണ് പ്രധാനമന്ത്രി. സുപ്രധാന വിവരം രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞുമാത്രം പ്രധാനമന്ത്രി അറിയുന്നുള്ളൂവെങ്കിൽ അത് എത്രത്തോളം അപകടകരമാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാറിന് കഴിയുന്നില്ല. മോശം കാലാവസ്ഥയിൽ പ്രധാനമന്ത്രിക്ക് വൈകി മാത്രമാണ് ഡൽഹിയിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്ന് പറയുന്ന ബി.ജെ.പി നേതാക്കളാകെട്ട, വിവരം അറിഞ്ഞോ അറിയിച്ചോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നൽകുന്നില്ല. കോൺഗ്രസാകെട്ട, മോദി അവിടെ നടത്തിയ ബോട്ടുയാത്രയുടെ ചിത്രങ്ങൾകൂടി പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
