Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽ റോഡ് ഷോയുമായി നരേന്ദ്ര മോദി; തമിഴ്നാട്ടിൽ 13,000 കോടിയുടെ പദ്ധതി

text_fields
bookmark_border
Tamil Nadu Chief Minister C. Joseph Vijay welcoming Prime Minister Narendra Modi at Chennai airport.
cancel

ചെന്നൈ: തമിഴ്നാട്ടിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി വിജയ് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമായി.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ റോഡിനിരുവശവും തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഹ്രസ്വമായ റോഡ് ഷോ നടത്തി.

റോഡ് ഷോയും പരമ്പരാഗത കലാപരിപാടികളും; ആവേശത്തോടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ട് നീങ്ങിയപ്പോൾ വഴിയരികിൽ ബാരിക്കേഡുകൾക്ക് പിന്നിൽ കാത്തുനിന്ന ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമിഴ്നാട് ബി.ജെ.പി വിമാനത്താവള പരിസരത്ത് പരമ്പരാഗത തമിഴ് നൃത്തരൂപങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു.

റോഡ് ഷോയ്ക്ക് ശേഷം ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുന്നതാണ്. സംസ്ഥാനത്തെ ഗതാഗത, അടിസ്ഥാന സൗകര്യ വികസന മേഖലകൾക്ക് മുതൽക്കൂട്ടാകുന്ന 13,000 കോടിയിലധികം രൂപയുടെ വൻകിട കേന്ദ്ര പദ്ധതികളാണ് പ്രധാനമന്ത്രി തമിഴ്നാടിന് സമർപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi Arrives in Chennai to Launch ₹13,000 Cr Projects; Welcomed by CM Vijay
Next Story