പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മെയ് 17ന് അവസാനിക്കുന്നതിെൻറ ഭാഗമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടതിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളടക്കം മോദി ഇന്ന് പ്രഖ്യാപിച്ചേക്കും.
ലോക്ഡൗൺ തുടരുെമന്നും എന്നാൽ, കൂടുതൽ ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ യോഗത്തിനു പിന്നാലെ സൂചന നൽകിയിരുന്നു. ഒന്നാംഘട്ട ലോക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ ആവശ്യമില്ലെന്നും അതുപോലെ മൂന്നാംഘട്ടത്തിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ ആവശ്യമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
റെഡ് സോണുകളിലും കോവിഡ്19 ഗുരുതരമായി ബാധിച്ച സ്ഥലങ്ങളിലും പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ തുടരുമെന്നാണ് സൂചനകൾ. നിലവിലെ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ മെയ് 15നകം നിർദേശിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
