Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണയുമായി...

കൊറോണയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽനിന്ന്​ ഒഴിഞ്ഞുനിൽക്കണമെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
കൊറോണയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽനിന്ന്​ ഒഴിഞ്ഞുനിൽക്കണമെന്ന്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട്​ ​പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ നിന്ന്​ ഒഴിഞ്ഞുനിൽക്കണമെന്ന്​ പ്രധാ നമന്ത്രി നരേന്ദ്രമോദി. കൊറോണയെ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ വിഡിയോ പ്രധാനമന്ത്രി ഇൻസ്​റ്റഗ്രാമിൽ പങ്കുവ െച്ചു​.

രാജ്യത്ത്​ കൊറോണ ബാധിതരുടെ എണ്ണം 110 ന്​ മുകളിലായി. മഹാരാഷ്​ട്രയിലാണ്​ ഏറ്റവുമധികം പേർക്ക്​ ​കോവിഡ്​ ബാധിച്ചത്​. ഈ സമയത്ത്​ നിരവധി വ്യാജ വിവരങ്ങൾ പരക്കുന്നുണ്ട്​. ഇത്തരത്തിലുള്ള അഭ്യൂഹങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കണം.

കൈകൾ നന്നായി കഴുകണം. മുഖത്ത്​ കൈകൊണ്ട്​ തൊടരുത്​. വൃത്തിയില്ലാത്ത കൈകൊണ്ട്​ മൂക്കിലും വായിലുമെല്ലാം സ്​പർശിച്ചാൽ വൈറസ്​ ബാധിക്കും. വ്യക്തിശുചിത്വം പാലിക്കേണ്ടത്​ മുഖ്യമാണ്​. രോഗ ലക്ഷണമുള്ളവർ കർശനമായും വീട്ടുനിരീക്ഷണത്തിൽ കഴിയണം. വൈറസ്​ ബാധ കണ്ടെത്തിയാൽ പേടിക്കേണ്ട ആവശ്യമില്ലെന്നും ഉടൻ ഡോക്​ടറുടെ സഹായം തേടണമെന്നും പ്രധാനമന്ത്രി വിഡിയോയിൽ പറയുന്നു.

രാജ്യം ഒറ്റക്കെട്ടായാണ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപ്പെട്ടിരിക്കുന്നതെന്നും രോഗ ലക്ഷണം ഉള്ളവർക്ക്​ മികച്ച പരിചരണം ഉറപ്പാക്കലാണ്​ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഏഴുമിനിറ്റ്​ നീണ്ട വിഡിയോയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministercoronamalayalam newsindia newscorona virus
News Summary - PM Modi's Video Guide To Prevent Spread Of Coronavirus -India news
Next Story