Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modis Tamil Nadu visit 60 detained over Modi Against Tamil protest
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സന്ദർശനം;...

മോദിയുടെ സന്ദർശനം; തമിഴ്​നാട്ടിൽ 'ഗോ ബാക്ക്​ മോദി' പ്രതിഷേധം, 60 പേർ അറസ്റ്റിൽ

text_fields
bookmark_border

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്​നാട്​ സന്ദർ​ശനത്തോടനുബന്ധിച്ച്​ പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും രംഗത്തെത്തി. ​'ഗോ ബാക്ക്​ മോദി' മുദ്രാവാക്യം വിളിച്ച്​ പ്രതിഷേധിച്ച 60 പേരെ കോയമ്പത്തൂർ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്ലക്കാർഡുകളും കറുത്ത കൊടികളും ഉയർത്തിയായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്ര​ിക്കെതിരെ പ്രതിഷേധിച്ച 10 സ്​​ത്രീകൾ അടക്കം 60പേരെയാണ്​ കോയമ്പത്തൂർ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തിൽ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരെ യു.എൻ കൗൺസൽ പ്രമേയം പാസാക്കിയപ്പോൾ അയൽരാജ്യമായ ഇന്ത്യ വിട്ടുനിന്നതിനെതിരെയായിരുന്നു പ്രതിഷേധം. ​മോദിയുടെയും ശ്രീലങ്കൻ ​േ​നതാവ്​ മഹിന്ദ രാജപക്​സയുടെയും ചിത്രങ്ങൾ പതിച്ച്​ 'മോദി എഗെയ്​ൻസ്റ്റ്​ തമിഴ്​' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതി​േഷധം.

ബി.ജെ.പി തമിഴ്​നാട്​ ​അധ്യക്ഷൻ എൽ. മുരുകന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം ചൊവ്വാഴ്ച രാവിലെ ധരാപുരത്ത്​ മോദിയെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രതിഷേധം.

ധരാപുരത്ത്​ കർഷകരുടെ നേതൃത്വത്തിലും മുദ്രവാക്യം വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ ഡൽഹിയിലെ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്​തു.

​െതരഞ്ഞെടുപ്പിന്​ മുന്നോടിയായി ചൊവ്വാഴ്ച കേരളം, തമിഴ്​നാട്​, പുത​ുച്ചേരി എന്നിവിടങ്ങളിലാണ്​ മോദിയുടെ പ്രചാരണം. രാവിലെ പാലക്കാ​ട്ടെ പ്രചാരണ പരിപാടികൾക്ക്​ ശേഷം തമിഴ്​നാട്ടിലേക്ക്​ തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduModi Against TamilBJP
News Summary - PM Modis Tamil Nadu visit 60 detained over Modi Against Tamil protest
Next Story