കെ.സി.ആർ മോദിയുടെ അടിമ; തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകില്ല - കോൺഗ്രസ്
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ്. നരേന്ദ്ര േമാദിയും തെരഞ്ഞെടുപ്പ് കമ്മീഷനും കെ.സി.ആറിെൻറ ആശയത്തെ അംഗീകരിക്കുന്നില്ല. അതിനാൽ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്നും കോൺഗ്രസ് പറഞ്ഞു.
ചന്ദ്രശേഖരറാവു ഒരു പാവയാണ്. മോദിയുടെ അടിമ. മുഖ്യമന്ത്രിയുെട റിമോർട്ട് കൺേട്രാൾ പ്രധാനമന്ത്രിയുടെ കൈയിലാണ്. നേരത്തെ തെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ ആശയെത്ത പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്നും തെലങ്കാന പ്രദേശ് കോൺഗ്രസ് വക്താവ് ശ്രാവൺ ദസൊജു പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരത്തെ തെരഞ്ഞെടുപ്പ് വേണമെന്ന് ആഗ്രഹമുണ്ട്. അത് അദ്ദേഹത്തോട് അടുപ്പമുള്ളവരോട് പങ്കുവെച്ചിട്ടുമുണ്ട്. എന്നാൽ മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിക്കുന്നില്ലെന്നും ശ്രാവൺ പറഞ്ഞു.
എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് െക.സി.ആർ പറഞ്ഞു.
