Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആരെയാണ്​ ജീ കൈവീശി...

'ആരെയാണ്​ ജീ കൈവീശി കാണിക്കുന്നത്?'; വൈറലായി മോദിയുടെ തുരങ്കത്തിലെ പ്രകടനം

text_fields
bookmark_border
ആരെയാണ്​ ജീ കൈവീശി കാണിക്കുന്നത്?; വൈറലായി മോദിയുടെ തുരങ്കത്തിലെ പ്രകടനം
cancel

ഹാഥറസ്​ വിഷയം രാജ്യ​െത്തയാകെ പിടിച്ചുലക്കു​േമ്പാഴും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വ്യത്യസ്​തമായൊരു 'പ്രകടനം' വൈറലായി​. അടൽ ടണൽ ഉദ്​ഘാടന വേളയിലായിരുന്നു മോദി ഷൊ അരങ്ങേറിയത്​. രാജ്യം സ്​ത്രീ സുരക്ഷയെപറ്റി ആശങ്കപ്പെടു​േമ്പാഴായിരുന്നു പ്രധാനമന്ത്രി ത​െൻറ പുതിയ പി.ആർ പ്രവർത്തനങ്ങളിൽ വ്യാപൃതനായത്​. രാജ്യം മുഴുവൻ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച്​ തയ്യാറാക്കിയ ടണൽ ഉദ്​ഘാടന വീഡിയോകൾ ഹാഥറസി​െൻറ പശ്​ചാത്തലത്തിൽ കാര്യമായി കയ്യടി നേടിയിരുന്നില്ല. എങ്കിലും മോദിയുടെ ഒരു ഏകാംഗ നാടകം ട്രൊളന്മാർ ഏറ്റെടുക്കുകയായിരുന്നു.

ഒഴിഞ്ഞ ടണലിലേക്ക്​ വാഹനത്തിൽ, വർണാഭമായ വസ്​ത്രങ്ങൾ ധരിച്ച്​ സെക്യൂരിറ്റി ഉദ്യോഗസ്​ഥനോടൊപ്പം പോകുന്ന മോദിയുടെ ദൃശ്യമാണ്​ ട്രോളന്മാർക്ക്​ ചാകരയായത്​. ടണൽ ഒഴിഞ്ഞതാണെങ്കിലും മുന്നിലേക്ക്​ നോക്കി ചിരിച്ച്​ കൈവീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. 'ആരെയാണ്​ ജീ താങ്കൾ കൈവീശി കാണിക്കുന്നത്​' എന്നായിരുന്നു നെറ്റിസൺസ്​ പ്രധാനമായും ഉയർത്തിയ ചോദ്യം. വീഡിയോക്കൊപ്പം സംഗീതവും ചേർത്ത്​ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്​.

ഇതുകൂടാതെ ടണലിൽ വച്ച്​ മോദി ജി വസ്​ത്രം മാറിയതായും ചിലർ കണ്ടെത്തിയിട്ടുണ്ട്​. ഇൗ തിരക്കിനിടയിലും വസ്​ത്രം മാറാൻ കാട്ടിയ 'ശുഷ്​കാന്തിയിൽ'ധാരാളംപേർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചും രംഗത്ത്​ എത്തിയിട്ടുണ്ട്​. 2010ൽ മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്​ റോഹ്​താങ്​ ടണൽ നിർമാണം ആരംഭിച്ചത്​. 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ​ലെ-മണാലി ഹൈവേയിലാണ്​ നിർമിച്ചിരിക്കുന്നത്​. 46 കിലോമീറ്റർ ദൂരമുള്ള ലെ-മണാലി സഞ്ചാരത്തെ നാലിലൊന്നായി കുറക്കാൻ പുതിയ ടണൽ സഹായിക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiviralvideoAtal Tunnelhand waveemptyTunnel
Next Story