പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് ട്വീറ്റിട്ട് നിമിഷങ്ങൾക്കകം പിൻവലിച്ച് ആകാശവാണി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വൈകുന്നേരം റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത േക്കുമെന്ന് ട്വീറ്റിട്ട് നിമിഷങ്ങൾക്കകം ആകാശവാണി അത് പിൻവലിച്ചു. നാല് മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമെന്ന് അറിയിച്ച് ഓൾ ഇന്ത്യ റേഡിയോ ട്വീറ്റിട്ടെങ്കിലും തുടർന്ന് പിൻവലിക്കുകയായിരുന്നു. മോദിയുടെ പ്രസംഗ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ട്വീറ്റ് പിൻവലിക്കാനിടയായതെന്നാണ് കരുതുന്നത്.
ഏത് വിഷയത്തെ കുറിച്ചാണ് മോദി ഇന്ന് സംസാരിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ സൂചന നൽകിയിട്ടില്ല. കശ്മീരിനുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തേ കുറിച്ചോ കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ കുറിച്ചോ ആവാം പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ് കരുതുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർച്ച് 27ന് ഇന്ത്യ ആൻറി സാറ്റലൈറ്റ് മിസൈൽ ‘എ സാറ്റ്’ വികസിപ്പിച്ചെടുത്ത വിവരം അറിയിക്കാനാണ് മോദി അവസാനമായി റേഡിയോ വഴി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
All India Radio has deleted its tweet about the address of PM Narendra Modi to the nation through its platform, today. pic.twitter.com/H5cvJ1Tf9i
— ANI (@ANI) August 8, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.