മൻ കി ബാത് നൂറാം പതിപ്പ് ഇന്ന്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്തി’ന്റെ നൂറാം പതിപ്പ് ഞായറാഴ്ച. 100ാം പതിപ്പ് ഇന്ന് യു.എൻ ആസ്ഥാനത്ത് തത്സമയം പ്രക്ഷേപണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11നാണ് പ്രക്ഷേപണം.
ഒന്നാം മോദിസർക്കാറിന്റെ കാലത്ത് 2014ലാണ് മൻ കി ബാത് ആരംഭിച്ചത്. മാസത്തിന്റെ അവസാന ഞായറാഴ്ചയാണ് പ്രക്ഷേപണം ഉണ്ടാവുക.
100ാം പതിപ്പിന്റെ ആഘോഷപരിപാടി കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.