കേരളപ്പിറവിക്ക് മലയാളത്തിൽ ആശംസ നേർന്ന് മോദി
text_fieldsന്യൂഡൽഹി: കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മലയാളത്തിൽ ആശംസകൾ നേർന്നത്.
‘‘കേരളത്തിലെ എെൻറ എല്ലാ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ’’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.
— Narendra Modi (@narendramodi) November 1, 2019
രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ.
സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ.
കർണാടകയിലുള്ളവർക്ക് കന്നഡയിലും ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലുള്ളവർക്ക് ഹിന്ദിയിലും സംസ്ഥാന രൂപീകരണ ആശംസകൾ അറിയിച്ചു. പ്രാദേശിക ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും മോദി ആശംസകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
