കോവിഡിൽ നിന്ന് ഒബാമ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി
text_fieldsകോവിഡിൽ നിന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസം ഒബാമ ട്വീറ്റ് ചെയ്തിരുന്നു.
"കോവിഡ്-19ൽ നിന്ന് നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും നിങ്ങളുടെ കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും എന്റെ ആശംസകൾ" -പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
"എനിക്ക് കുറച്ച് ദിവസമായി തൊണ്ടയിൽ ചെറിയ അസ്വസ്ഥത ഉണ്ട്. പക്ഷേ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ല " -കോവിഡ് പോസിറ്റീവ് സംബന്ധിച്ച് ഒബാമ ട്വീറ്റ് ചെയ്തു. ഭാര്യ മിഷേൽ ഒബാമ കോവിഡ് നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വാക്സിനേഷനുള്ള തന്റെ പിന്തുണ ഞായറാഴ്ച തന്റെ ട്വീറ്റിൽ ഒബാമ ആവർത്തിച്ചു. 'നിങ്ങൾ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, കേസുകൾ കുറയുമ്പോഴും വാക്സിനേഷൻ എടുക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ഞാൻ നൽകുന്നത്. എല്ലാവരും വാക്സിൻ എടുക്കണം' -ഒബാമ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

